ബാലപീഡന കേസിലെ പ്രതിയുടെ തിരോധാനം കൊലപാതകം: നാലുപേർ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. പെൺവാണിഭ സംഘത്തിൽപെട്ട ഇയാളെ കൂട്ടാളികൾതന്നെ കാറിൽ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിൽ തള്ളിയതാണെന്ന് തെളിഞ്ഞു. ഓൺലൈൻ പെൺവാണിഭ സംഘത്തിൽപെട്ട അടൂർ കടമ്പനാട് തുവയൂർ ചെറുകാറ്റ് വീട്ടിൽ രഞ്ജുകൃഷ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. ജഡം കേരള- കർണാടക അതിർത്തിയിലെ മാക്കൂട്ടം കൊക്കയിൽ തള്ളിയതായും വ്യക്തമായെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് പറഞ്ഞു. ഇൗ കേസിൽ പെൺവാണിഭസംഘത്തിലെ നാലുപേരെ പേരൂർക്കട പൊലീസ് അറസ്റ്റു ചെയ്തു. മലയിൻകീഴ് അരുവിപ്പാറ വിറകുവെട്ടിക്കോണത്ത് വീട്ടിൽ അഭിലാഷ് (31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതിൽ വീട്ടിൽ ദീപക് (27), ആറ്റിപ്ര നെഹ്റു ജങ്ഷനിൽ കൃതിക ഭവനിൽ ഹരിലാൽ (37), ആക്കുളം മടത്തുവിള ലെയ്നിൽ ഷാഹിർ (19) എന്നിവരാണ് അറസ്റ്റിലായത്. കൺേട്രാൾ റൂം എ.സി സുരേഷ്കുമാറി​െൻറ നേതൃത്വത്തിലെ ഷാഡോ പൊലീസ് സംഘമാണ് കൊലപാതകത്തി​െൻറ ചുരുളഴിച്ചത്. കൊലപാതകം സംബന്ധിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: പ്രതികളിലൊരാളുടെ കുട്ടിയെയും ഇവരുടെ സുഹൃത്തായ യുവതിയുടെ കുട്ടികളെയും കൊല്ലപ്പെട്ട രഞ്ജു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടയാളും പിടിയിലാവരിൽ മൂന്നുപേരും നഗരത്തിലെ ഓൺലൈൻ സെക്സ് റാക്കറ്റിലെ മുഖ്യകണ്ണികളായിരുന്നു. പോക്സോ കേസ് കാരണം രഞ്ജു ഒളിവിൽപോയതായിരിക്കുമെന്ന് എല്ലാവരും കരുതുമെന്ന ധാരണയിലാണ് സംഘം കൊല ആസൂത്രണം ചെയ്തത്. ഏപ്രിൽ 24ന് മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന രഞ്ജുവിനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ച് സംഘം തന്ത്രപൂർവം കാറിൽ കയറ്റി വട്ടപ്പാറ ഭാഗത്തേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാറിലുണ്ടായിരുന്ന ഇരുമ്പ് വീൽ സ്പാനറും മറ്റും ഉപയോഗിച്ച് മർദിച്ചശേഷം കാറി​െൻറ പിൻസീറ്റിലിരുത്തി നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയി. അവിടെ വെച്ചും മർദനം തുടർന്നു. തുടർന്ന് മരണം ഉറപ്പാക്കിയശേഷം കരിക്കകം ഭാഗത്തെ അഭിലാഷി​െൻറ വീട്ടിലെത്തി മൃതദേഹം മറവുചെയ്യുന്നതിനായി കാറി‍​െൻറ ഡിക്കിയിൽ കയറ്റി. ദീപക് കാറുമായി ഉള്ളൂരെത്തുകയും അവിടെനിന്ന് സുഹൃത്തായ ഷാഹിറിനെയും കൂട്ടി രാത്രി രണ്ടുമണിയോടെ മാക്കൂട്ടത്തെത്തി മൃതദേഹം കൊക്കയിലേക്ക് തള്ളുകയായിരുന്നു. ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 24 മുതൽ രഞ്ജുവി​െൻറ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ ചില അസ്വാഭാവികത ബോധ്യപ്പെട്ട അന്വേഷണസംഘം ഇയാളുടെ സുഹൃത്തുക്കളെ നിരീക്ഷിച്ചു. കൊലപാതക സമയത്തും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും മൊബൈൽ ഫോണുകൾ തന്ത്രപൂർവം ഒഴിവാക്കിയ ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മൂന്നാറിലെ നല്ലതണ്ണി ഭാഗത്തെ ഹോംസ്റ്റേയിൽ ഒളിവിൽ കഴിയവെ ഷാഡോ പൊലീസ് സംഘം വലയിലാക്കുകയായിരുന്നു. ഡി.സി.പി ജി. ജയദേവ്, കൺേട്രാൾ റൂം എ.സി വി. സുരേഷ് കുമാർ, പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലർ, ൈക്രം എസ്.ഐ സുലൈമാൻ, ഷാഡോ എസ്.ഐ സുനിൽലാൽ, മറ്റ് ഷാഡോ അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.