കൊല്ലം ലോക്​സഭ മണ്ഡലത്തിൽ എട്ട്​ കോടിയുടെ റോഡ്​ വികസനപദ്ധതി

കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ചടയമംഗലം ബ്ലോക്കിലെ സത്യമംഗലം ബൗണ്ടർമുക്ക് -മൂന്നുമൂക്ക് -തലവരമ്പ് റോഡി​െൻറയും കൊട്ടാരക്കര ബ്ലോക്കിലെ പൂയപ്പള്ളി പഞ്ചായത്തിലെ മരങ്ങാട് -കുരിശ്ശുംമൂട് -ചെങ്കുളം അംഗൻവാടി റോഡി​െൻറയും വികസനത്തിനായി എട്ട് കോടി ഇരുപത്തിമൂവായിരം രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ) അംഗീകാരം ലഭിച്ചതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. സത്യമംഗലം - തലവരമ്പ് റോഡ് വികസനത്തിന് 6.695 കീലോമീറ്റർ ദൂരത്തിന് അഞ്ച് കോടി എൺപത്തിയഞ്ച്ലക്ഷത്തി എഴുപത്തിമൂവായിരം രൂപയുടെയും മരങ്ങാട് -ചെങ്കുളം അംഗൻവാടി റോഡ് വികസനത്തിന് 2.736 കിലോമീറ്റർ ദൂരത്തിന് രണ്ട് കോടി പതിനാലുക്ഷത്തി അമ്പതിനായിരം രൂപയുടെയും പദ്ധതിക്കാണ് അംഗീകാരംലഭിച്ചത്. പി.എം.ജി.എസ്.വൈ റോഡുകളുടെ അംഗീകാരത്തിന് ലോക്സഭാംഗങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച് പട്ടിക തയാറാക്കണമെന്ന കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരം എൻ.കെ. േപ്രമചന്ദ്രൻ എം.പി, 2016 ആഗസ്റ്റിൽ സമർപ്പിച്ച നിർദേശം പരിഗണിച്ചാണ് കേന്ദ്ര മന്ത്രാലയം രണ്ട് റോഡുകളുടെ വികസനത്തിനും തുക അനുവദിച്ച് അംഗീകാരം നൽകിയത്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് പദ്ധതിയിൽ തുക പ്രത്യേകമായി നീക്കിെവച്ചിട്ടുണ്ട്. ഓയൂർ സ​െൻറ് തോമസ് മാർത്തോമ കൺെവൻഷൻ ഓയൂർ: ഓയൂർ സ​െൻറ് തോമസ് മാർത്തോമ ഇടവകയുടെ 65-ാമത് ഇടവക കൺെവൻഷൻ തുടങ്ങി. അഞ്ചിന് സമാപിക്കും. റവ. ഡേവിഡ് ചെറിയാൻ, സാം മല്ലപ്പള്ളി എന്നിവർ വചനശുശ്രൂഷ നടത്തും. മൂന്നിന് രാവിലെ 10.30മുതൽ സംയുക്ത ഉപവാസപ്രാർഥന. ദിവസവും വിശ്വവാണി മ്യൂസിക് ടീമി​െൻറ ഗാനശുശ്രൂഷ ഉണ്ടായിരിക്കും. ക്ലാപ്പന പഞ്ചായത്ത് സദ്ഭരണ പ്രഖ്യാപനം നടത്തി ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ ജനസൗഹൃദ സമയബന്ധിത സേവനം ഉറപ്പ് വരുത്തുന്ന സദ്ഭരണ പ്രഖ്യാപനം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വരവിള മനേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീകല പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.