മന്ത്രി തോമസ്​ ചാണ്ടിയുടെ വസതിക്ക്​ മുന്നിൽ കരി​െങ്കാടി നാട്ടി

തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി തോമസ് ചാണ്ടിയുടെ ഒൗദ്യോഗിക വസതിക്ക് മുന്നിൽ കരിെങ്കാടി നാട്ടി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. മന്ത്രി ചാണ്ടിയെ തടയാൻ രണ്ടുദിവസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുകയാണെങ്കിലും നടന്നില്ല. വ്യാഴാഴ്ച സെക്രേട്ടറിയറ്റിന് മുന്നിലും പ്രവർത്തകർ കാത്തുനിന്നുവെങ്കിലും പിൻഭാഗത്തുകൂടി മന്ത്രി രക്ഷപ്പെട്ടു. മൂന്നുമണിയോടെ ഒൗദ്യോഗിക വസതിയായ 'കാവേരി'യിലേക്ക് മന്ത്രി ചാണ്ടി മടങ്ങിയെന്ന് അറിഞ്ഞ യൂത്ത് കോൺഗ്രസുകാർ പിന്നാലെയെത്തിയാണ് പ്രതിഷേധിച്ചത്. മന്ത്രി വീടി​െൻറ ഗേറ്റ് കടന്നതിന് പിന്നാലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് പ്രതിഷേധക്കാരും അവിടെയെത്തി. എന്നാൽ, പൊലീസ് പാഞ്ഞെത്തി ഗേറ്റ് അടച്ചതിനാൽ അകത്തേക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് കൈവശം ഉണ്ടായിരുന്ന കരിെങ്കാടി പ്രതിഷേധക്കാർ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചു. 'കായൽ കള്ളൻ തോമസ് ചാണ്ടി രാജിവെക്കുക' എന്ന ബോർഡും സ്ഥാപിച്ചു. സംസ്ഥാന ഭാരവാഹികളായ ജി. ലീന, എൻ.എസ്. നുസൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രി വസതിക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുത്തു. നേതാക്കൾക്ക് പുറമെ അഡ്വ. രാജീവ് കുമാർ, മലയിൻകീഴ് ഷാജി, ചെങ്കൽ റെജി, നേമം ജമീർ, രാജീവ് കൃഷ്ണ എന്നിവരാണ് പ്രതിഷേധിച്ചത്. എ.ആർ ക്യാമ്പിലെത്തിച്ച ഇവരെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.