വഴി തടസ്സപ്പെടുത്തി കരാറുകാരൻ നിർമാണ സാധനങ്ങളിറക്കി

പേയാട്: നാട്ടുകാരുടെ വഴി തടസ്സപ്പെടുത്തി കരാറുകാരൻ റോഡിനുനടുവിൽ നിർമാണ സാധനങ്ങളിറക്കി. പ്രതിഷേധവുമായി നാട്ടുകാർ വിളപ്പിൽശാല വാർഡിലെ ചെറുതേരി -കൊല്ലംകോണം റോഡിലാണ് മെറ്റലും പാറപ്പൊടിയുമടക്കം അഞ്ച് ലോഡ് നിർമാണ സാമഗ്രികൾ കരാറുകാരൻ ഇറക്കിയത്. മെറ്റൽകൂനയിൽ ഇടിച്ച് അപകടങ്ങളും പതിവാകുന്നു. അഞ്ച് ദിവസം പിന്നിട്ടിട്ടും സാധനങ്ങൾ മാറ്റാൻ കരാറുകാരൻ കൂട്ടാക്കിയിട്ടില്ല. ചെറുതേരിയിലുള്ളവർക്ക് കൊല്ലംകോണത്തേക്കും വിളപ്പിൽശാലയിലേക്കും പോകുന്നതിനുള്ള ഏക റോഡാണിത്. ചെറുതേരിയിൽ 10 വീടുകൾ മാത്രമുള്ള ഒരു ഇടറോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാണ് കരാറുകാരൻ സാധനങ്ങളിറക്കിയത്. പണി ചെയ്യേണ്ട ഇടറോഡിൽ സാധനങ്ങളിറക്കാമെന്നിരിക്കെ, കരാറുകാരൻ ദിവസേന നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും ആശ്രയിക്കുന്ന പാതയിൽ തടസ്സം സൃഷ്ടിച്ചത് ബോധപൂർവമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.