ഗതാഗത സ്​തംഭനം: വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ കേസ്​

തിരുവനന്തപുരം: നഗരത്തിൽ അനുമതിയില്ലാതെ സമരം നടത്തി ഗതാഗതസ്തംഭനമുണ്ടാക്കിയതിന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. പ്രകടനത്തി​െൻറയും സമരത്തി​െൻറയും വിവരങ്ങൾ സംഘാടകർ യഥാസമയം പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും സമരക്കാർ റോഡുകൾ ൈകയടക്കിയതോടെ നഗരം തിരിക്കിലമരുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാധാരണഗതിയിൽ സമരവിവരങ്ങൾ സംഘാടകർതന്നെ പൊലീസിനെ അറിയിക്കുകയും പൊലീസ് അതനുസരിച്ച് ക്രമീകരണം നടത്തുകയുമാണ് ചെയ്യുന്നത്. എന്നാൽ, ബുധനാഴ്ച നടന്ന സമരവുമായി ബന്ധപ്പെട്ട് സമരക്കാർ നഗരത്തിലേക്ക് വരുന്ന വഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘാടകർ നൽകിയില്ല. ഇതോടെ ക്രമീകരണം നടത്താൻ സാധിക്കാതെവരികയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. ഒ.ടി.പി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം -കമീഷണർ തിരുവനന്തപുരം: ഒ.ടി.പി (വൺടൈം പാസ്വേഡ്) നമ്പർ ഫോണിലൂടെ കൈവശപ്പെടുത്തിയുള്ള ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ തുടരുകയാണെന്നും ഇതിനെതിരെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർപോലും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുകയാണ്. നേരേത്ത തന്നെ ജാഗ്രത നിർദേശം നൽകിയിട്ടും ആരെങ്കിലും ഫോണിലൂടെ ചോദിച്ചാൽ ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്ത് സ്വയം തട്ടിപ്പിനിരയാവുകയാണ്. ഒ.ടി.പി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് ഒ.ടി.പി വിവരങ്ങൾ നൽകാതെ തന്നെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കുമെന്നും കമീഷണർ വ്യക്തമാക്കി. ആഡംബര കാറുകൾ മോഷ്ടിക്കുന്ന അന്തർ സംസ്ഥാന സംഘത്തെ സിറ്റി ഷാഡോ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. കേരളത്തിൽനിന്ന് മോഷണംപോയ ഏഴോളം കാറുകൾ കണ്ടെടുക്കാൻ കഴിയുമെന്നും കമീഷണർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആയുർവേദ കോളജ് ജങ്ഷനിലെ ജ്വല്ലറിക്ക് മുന്നിലെ കാറിൽനിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 12 ലക്ഷം രൂപ കവർന്ന സംഭവത്തിൽ 5.5 ലക്ഷം രൂപ തമിഴ്നാട്ടിലെ ത്രിച്ചി രാംജിനഗറിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ പിടികൂടും. നഗരത്തിലെ മൊബൈൽ ഫോൺ മോഷണസംഘത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടാനാകുമെന്നും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.