ക്രെഡിറ്റ്​ കാർഡിൽനിന്ന്​ പണം തട്ടുന്നതിന്​ പിന്നിൽ രാജ്യാന്തരസംഘമെന്ന്​ സൂചന

തിരുവനന്തപുരം: തുടർച്ചയായുള്ള ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾക്ക് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് പൊലീസിന് സംശയം. ഒറ്റത്തവണ പാസ്‌വേഡ്‌ പോലുമില്ലാതെ (ഒ.ടി.പി) ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തി പണം തട്ടുന്നത് തുടർക്കഥയായ സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കുകയാണ്. അടുത്ത ദിവസങ്ങളിലായി നിരവധിപേർ ഇൗ തട്ടിപ്പിന് ഇരയാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തട്ടിപ്പിലൂടെ എൽ.ഐ.സി ജീവനക്കാരന് നഷ്ടമായത് 68000 രൂപ. 14 ഇടപാടുകളിലൂടെയാണ് ഇത്രയും തുക തട്ടിയത്. ഇടപാടുകളെല്ലാം വിദേശത്തുനിന്നാണ് നടത്തിയിരിക്കുന്നതും. ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം സ്വദേശിയായ വിനോദ് ജി. നായർക്ക് ഒരു ലക്ഷത്തി മൂവായിരം രൂപ നഷ്ടമായ വിവരം പുറത്തുവന്നതോടെയാണ് ഇത്തരത്തിൽ തനിക്കും പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉടമയായ പട്ടം ലക്ഷ്മിനഗർ സ്വദേശി പ്രമോദ് രംഗത്തെത്തിയത്. ഇക്കഴിഞ്ഞ 27ന് രാവിലെയാണ് 817 യു.എസ് ഡോളറി​െൻറ ഇടപാട് നടന്നതായി ഫോണിൽ സന്ദേശം ലഭിച്ചത്. പിന്നീട് തുടർച്ചയായി ഇടപാടുകൾ നടന്നതി​െൻറ സന്ദേശവും ലഭിച്ചു. എല്ലാ ഇടപാടുകളും നടന്നത് ഡോളറിൽ ആയിരുന്നു. കാർഡി​െൻറ പരിധി കഴിഞ്ഞതോടെയാണ് ഇത് അവസാനിച്ചത്. ആ സമയത്തും ഇടപാട് നടത്തുന്നതിനായി ശ്രമം നടത്തുന്നത് സംബന്ധിച്ച് സന്ദേശങ്ങൾ ഫോണിൽ ലഭിച്ചിരുന്നു. തുടർന്ന് ഉടൻതന്നെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് അധികൃതരെ വിവരമറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. സാധാരണ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിനായി ഒറ്റത്തവണ പാസ്‌വേഡുകൾ ലഭിക്കാറുണ്ടെങ്കിലും തട്ടിപ്പ് നടന്ന സമയത്ത് അത് ലഭിച്ചിരുന്നില്ലെന്ന് കാർഡുടമ പറയുന്നു. പേരൂർക്കട പൊലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉടമയായ വിനോദിന് ബുധനാഴ്ച വൈകീട്ട് 4.42നാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടന്നതി​െൻറ സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചത്. 15 മിനിറ്റിനിടെ നടന്ന 13 ഇടപാടുകളിലൂടെ വിനോദ് ജി. നായർക്ക് 1,03,000 രൂപയാണ് നഷ്ടമായത്. സാധാരണ ഓൺലൈൻ തട്ടിപ്പിൽനിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും സങ്കേതം ഉപയോഗിച്ചാകും ഇൗ തട്ടിപ്പെന്നാണ് പൊലീസ് സൈബർ വിഭാഗം സംശയിക്കുന്നത്. ഒറ്റത്തവണ പാസ്‌വേഡ് കൈമാറാതെതന്നെ പണം നഷ്ടമായതാണ് ഈ സംശയത്തിലേക്ക് നയിക്കുന്നത്. പണം നഷ്ടമായ വിനോദി​െൻറ ഫോൺ നമ്പർ ഏതാനും ദിവസം മുമ്പ് ആധാറുമായി ബന്ധപ്പെടുത്തിയിരുന്നു. ഇതിലൂടെ വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ടോയെന്ന ആശങ്കയും വർധിപ്പിക്കുന്നതാണ് ഇൗ സംഭവങ്ങൾ. എസ്.ബി.െഎ കാർഡിൽനിന്നാണ് ഇൗ പണം പിൻവലിക്കൽ എന്നതും ഗൗരവതരമാണ്. തട്ടിപ്പിനെക്കുറിച്ച് സൈബർ വിഭാഗവും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.