ഗെയിൽ: നിശ്ചയിച്ചത്​ 230 കോടിയുടെ നഷ്​ടപരിഹാരം

തിരുവനന്തപുരം: ഗെയിൽ വാതക പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശത്തെ ഭൂമി ഏറ്റെടുക്കുന്നതിനും വിളനാശത്തിനുമായി മൊത്തം നിശ്ചയിച്ചത് 230 കോടിയുടെ നഷ്ടപരിഹാരം. കൃഷിനാശത്തിന് 114 ഉം ഭൂമിക്ക് 116 കോടിയുമായാണിത്. 20 മീറ്റർ വീതി കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. 10 മീറ്റർ വീതിയിലാണ് സ്ഥലത്തി​െൻറ ഉപയോഗാവകാശം ഏറ്റെടുക്കുന്നതെങ്കിലും നിർമാണവേളയിൽ 20 മീറ്റർ വേണമെന്ന് കണ്ടതിനാലാണ് ഇങ്ങനെ കണക്കാക്കിയത്. പൈപ്പിട്ട ശേഷം മണ്ണിട്ടുമൂടുന്ന സ്ഥലം കൃഷിക്ക് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ വിളകളുടെ ഉൽപാദനവും വിലയും കണക്കിലെടുത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. 20 മീറ്റർ വീതിയിൽ നഷ്ടപ്പെടുന്ന തെങ്ങിന് 12,078 രൂപയാണ് നഷ്ടപരിഹാരം. കവുങ്ങ് -3934, മാവ് -11,750, തേക്ക് ക്യുബിക് മീറ്ററിന്- 43,840, ആഞ്ഞിലി - 8850, വാഴ 320, റബർ -5443, ജാതി 54,562, പ്ലാവ് - 8710, കപ്പ 68 എന്നിങ്ങനെയാണ് നഷ്ടപരിഹാരം നൽകുക. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീർത്തടം എന്നീ വകയിൽ 880 ഏക്കറുമായാണ് മൊത്തം 1257 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നത്. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരം നൽകുന്നത്- 45 കോടി. എറണാകുളം 13 കോടി, തൃശൂർ 34 കോടി, പാലക്കാട് 25 കോടി, മലപ്പുറം 26 കോടി, കോഴിക്കോട് 44 കോടി, കണ്ണൂർ 43 കോടി എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് നൽകുന്ന നഷ്ടപരിഹാരം. നെൽപ്പാടത്തിന് നഷ്ടപരിഹാരം കുറവായതിനാൽ അതത് ജില്ലകളിലെ കർഷകരുമായി കലക്ടർ ചർച്ച നടത്തി തുക നൽകും. ഗെയിൽ പൈപ്പ് ലൈൻ ശൃംഖല പൂർത്തിയാകുന്നതോടെ വാഹനങ്ങൾ വഴിയുള്ള പെേട്രാളിയം ഉൽപന്നങ്ങളുടെ നീക്കം ഒരളവു വരെയെങ്കിലും കുറക്കാൻ കഴിയും. ഇതുമൂലം റോഡുകളിലെ അപകടങ്ങൾ, ഗതാഗത പ്രശ്നങ്ങൾ, വാഹനങ്ങളിൽനിന്നുണ്ടാകുന്ന വായു മലിനീകരണം എന്നിവയും കുറക്കാൻ കഴിയുമെന്നും വ്യവസായ വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.