മീസിൽസ്​ റുബെല്ല വാക്​സിനേഷൻ 18 വരെ ദീർഘിപ്പിച്ചു

തിരുവനന്തപുരം: മീസില്‍സ്- റുബെല്ല വാക്‌സിനേഷന്‍ തീയതി ഈമാസം 18 വരെ ദീര്‍ഘിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം വാക്‌സിനേഷന്‍ പദ്ധതി വ്യാഴാഴ്ച സമാപിക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ 65.87 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്‌സിനേഷന്‍ എടുത്തത്. ഈ സാഹചര്യത്തില്‍ 100 ശതമാനം പേരിലും വാക്‌സിന്‍ എത്തിക്കുന്നതി​െൻറ ഭാഗമായാണ് തീയതി നീട്ടുന്നത്. വാക്‌സിനേഷനില്‍ ഏറെ പിന്നാക്കമായ മലപ്പുറം ജില്ലയില്‍ പ്രത്യേക യജ്ഞം സംഘടിപ്പിക്കും. മലപ്പുറത്ത് 38.71 ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തത്. ശരാശരിയില്‍ താഴെയായ കണ്ണൂര്‍ (55.80 ശതമാനം), കോഴിക്കോട് (57.47) ജില്ലകളില്‍ വാക്‌സിനേഷനിലുണ്ടായ കുറവ് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. വാക്‌സിനേഷന്‍ വിജയകരമെന്നുതന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനമാണ് വാക്‌സിനേഷന്‍ വിജയകരമാക്കിയത്. ഒമ്പത് മുതല്‍ 15 വരെ പ്രായമുള്ള വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്ന് രക്ഷാകര്‍ത്താക്കളോടും മന്ത്രി അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.