സര്‍ക്കാര്‍ ഭൂമി വ്യാജപ്രമാണം ചമച്ച് മറിച്ചുവിറ്റ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥരടക്കം എട്ടുപേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

കൊല്ലം: വെളിയം പഞ്ചായത്തിലെ മാലയില്‍ മലപ്പത്തൂരില്‍ 100 കോടി രൂപ വിലവരുന്ന . വ്യാജ ആധാരം ചമച്ച് സ്വകാര്യകമ്പനിക്ക് ഭൂമി സ്വന്തമാക്കാനും പ്ലോട്ടുകളാക്കി വില്‍ക്കാനും ഏഴ് റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നാണ് കേസ്. നന്ദാവനം എസ്റ്റേറ്റ് എന്ന കമ്പനിയാണ് 60 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി സ്വന്തംപേരിലേക്ക് മാറ്റി മറിച്ചുവിറ്റത്. കൊട്ടാരക്കരയിലെ മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍മാരായ ഒ. രാജു, സെബാസ്റ്റ്യന്‍പോള്‍, എ. ഉണ്ണികൃഷ്ണന്‍, മുന്‍ വെളിയം വില്ലേജ് ഒാഫിസര്‍മാരായ എന്‍. ഉണ്ണികൃഷ്ണപിള്ള, എസ്. വിജയകുമാര്‍, മുന്‍ പൂയപ്പള്ളി സബ് രജിസ്ട്രാര്‍ പി. മുരളീധരന്‍, കൊട്ടാരക്കരയിലെ മുന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍, നന്ദാവനം എസ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഡെപ്യൂട്ടി കലക്ടറും എസ്റ്റേറ്റ് മാനേജിങ് ഡയറക്ടറും ആരായിരുെന്നന്ന് അന്വേഷണത്തിലേ വ്യക്തമാകൂ. അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ തെളിവ് നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന മുതലായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.