ഭാര്യാമാതാവിനെ അടിച്ച്​ കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ

ചാത്തന്നൂർ: വയോധികയായ ഭാര്യാമാതാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ കൽപറ്റയിൽനിന്ന് പൊലീസി​െൻറ പിടിയിലായ നെടുമ്പന മുട്ടക്കാവ് ഒട്ടിക്കലഴികം വീട്ടിൽ അലി അക്ബറിനെ (35) അറസ്റ്റ് രേഖപ്പെടുത്തിയശേഷം ചാത്തന്നൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇയാളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇയാളുടെ വസ്തുവകകൾ കോടതിയെ കൊണ്ട് അറ്റാച്ച് ചെയ്യിച്ചതി​െൻറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിനോട് പറഞ്ഞത്. മുട്ടക്കാവ് പുത്തൻവിള വീട്ടിൽ ഐഷാബീവി (72) ആണ് ഇക്കഴിഞ്ഞ 17ന് ഇയാളുടെ അടിയേറ്റ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.