കളിയും കാര്യവുമായി അലങ്കാരവള്ളങ്ങള്‍

കൊല്ലം: ജലോത്സവത്തിന് നിറപ്പകിട്ടേകി കലാരൂപങ്ങളും കളികളുമായി അലങ്കാരവള്ളങ്ങള്‍. നാടന്‍പാട്ടിനൊപ്പം ചുവടുവെക്കുന്ന കുരുന്നുകളും മുതിര്‍ന്നവരും ഉൾപ്പെടെ വ്യത്യസ്ത കാഴ്ചകളാണ് അലങ്കാരവള്ളങ്ങൾ കാണികൾക്ക് സമ്മാനിച്ചത്. കൊല്ലത്തി​െൻറ പാരമ്പര്യത്തെ വിളിച്ചോതുന്നതായിരുന്നു പല കലാരൂപങ്ങളുടെയും തത്സമയ അവതരണം. ഉദ്ഘാടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കളരിപ്പയറ്റും നാടന്‍ കലാരൂപങ്ങളും ഒന്നിനുപിറകെ ഒന്നായി അഷ്മുടിക്കായലില്‍ നിറഞ്ഞു. വള്ളംകളി മത്സരത്തി​െൻറ ഇടവേളകളില്‍ പവലിയനിലിരിക്കുന്നവര്‍ക്ക് ആസ്വാദനമേകാനായിരുന്നു അലങ്കാരവള്ളങ്ങളുടെ ശ്രമം. ദുഷ്യന്തനും ശകുന്തളയും നൃത്താവിഷ്കാരവും നാടൻ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ സ്കൂൾ വിദ്യാർഥികളുടെ നാടൻപാട്ട്, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം, തിരുവാതിര, കളരിപ്പയറ്റ്, മലിനമാർന്ന അഷ്ടമുടിക്കായലി​െൻറ നേർസാക്ഷ്യാവതരണം തുടങ്ങി പത്തോളം അലങ്കാരവള്ളങ്ങളാണ് ഒാളപ്പരപ്പിൽ അണിനരന്നത്. നാടൻകലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ച കെ. ബിജു ക്യാപ്റ്റനായ ശ്രീ സപ്തവാഹിനി ബോട്ട് ക്ലബി​െൻറ വള്ളത്തിനാണ് അലങ്കാരവള്ളങ്ങളിൽ ഒന്നാം സ്ഥാനം. കൈരളി ആർട്സ് പെരിങ്ങാലത്തി​െൻറ എസ്. ശ്രീജിത്ത് ക്യാപ്റ്റനായ വള്ളത്തിനാണ് രണ്ടാം സ്ഥാനം. വന്ദേമാതരത്തി​െൻറ അകമ്പടിയോടെ ഒരു മതസൗഹാർദ ഗാനചിത്രീകരണമാണ് ഇവർ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.