മന്ത്രിയും എം.ഡിയും എത്തിയില്ല സംഘർഷാവസ്ഥക്കിടെ വാടക സ്​കാനിയകൾ ഒാടിത്തുടങ്ങി

തിരുവനന്തപുരം: മന്ത്രിയും എം.ഡിയും എത്തിയില്ല, ഒരുവിഭാഗം ജീവനക്കാരുടെ പ്രതിഷേധങ്ങൾക്കും സംഘർഷാവസ്ഥക്കുമിടെ ഫ്ലാഗ്ഒാഫില്ലാതെ വാടക സ്കാനിയകൾ ഒാടിത്തുടങ്ങി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ തമ്പാനൂർ ബസ്സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഫ്ലാഗ് ഒാഫ് ചെയ്യേണ്ട സ്കാനിയ ബസ് ടെർമിനലിലെ 14ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനെത്തുേമ്പാഴേക്കും കോൺഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫ്, കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി), ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞു. ഇതോടെ ബസ് പ്ലാറ്റ്ഫോമിന് പുറത്ത് നിർത്തിയിടേണ്ടിവന്നു. കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണെന്നും വാടകവണ്ടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കൂടുതൽ പ്രവർത്തകർ മുദ്രാവാക്യവുമായി എത്തിയതോടെ സ്റ്റാൻഡ് പരിസരം സംഘർഷഭരിതമായി. ഇതോടെ പൊലീസും രംഗത്തെത്തി. രംഗം വഷളായതോടെ ഫ്ലാഗ് ഒാഫ് ചെയ്യേണ്ട മന്ത്രി തോമസ് ചാണ്ടിയും സി.എം.ഡി എ. ഹേമചന്ദ്രനും ചടങ്ങിനെത്തിയില്ല. കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരും പിൻവാങ്ങി. ഇതോടെ പൊലീസ് ഇടപെട്ട് ബസ് അയക്കുകയായിരുന്നു. അഞ്ച് അന്തർ സംസ്ഥാന ദീർഘദൂര സർവിസുകൾക്കായി 10 സ്കാനിയ ബസുകളാണ് വാടകക്കെടുത്തത്. കരാറ് പ്രകാരം കണ്ടക്ടറും ബസി​െൻറ ഇന്ധനച്ചെലവും കെ.എസ്.ആർ.ടി.സി വഹിക്കും. ബംഗളൂരു, ചെന്നൈ, മംഗളൂരു, മണിപ്പാൽ, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ സ്‌കാനിയകൾ ഓടുക. ആദ്യഘട്ടത്തിൽ 10 ബസുകളും രണ്ടാംഘട്ടത്തിൽ 15 ബസുകളും നിരത്തിലിറങ്ങും. അറ്റകുറ്റപ്പണി, ടോൾ, പെർമിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയാണ്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് ഉച്ചക്ക് രണ്ട്, വൈകീട്ട് 3.15, രാത്രി 7.30 എന്നീ സമയങ്ങളിലാണ് സർവിസുകൾ. കൊല്ലൂർ മൂകാംബികയിലേക്ക് വൈകീട്ട് നാലിനും ബസുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.