സർഗോത്സവം

കരുനാഗപ്പള്ളി: വിദ്യാരംഗം കലാസാഹിത്യവേദി കരുനാഗപ്പള്ളി ഉപജില്ല മരുതൂർകുളങ്ങര സൗത്ത് എസ്.എൻ യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.എം. മഞ്ജു അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എ.ഇ.ഒ ടി. രാജു മുഖ്യപ്രഭാഷണം നടത്തി. പി. ശിവരാജൻ, ശോഭ ജഗതപ്പൻ, ജി. ദിലീപ്, സി. സ്നേഹജൻ, പ്രകാശ്, ഷാജഹാൻ രാജധാനി, അന്നപൂർണേശ്വരി, എ. ബിജു, എസ്.എം. ഹാഷിർ രജിനി, ദ്രൗപതി എന്നിവർ സംസാരിച്ചു. കൊട്ടിയം: റോഡി​െൻറ പുനർനിർമാണത്തിനുള്ള സാധനങ്ങൾ ഇറക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിക്കുന്നില്ലെന്ന് പരാതി. ഉമയനല്ലൂർ കടമ്പാട്ടുമുക്ക് -ഏല റോഡി​െൻറ പുനർനിർമാണ പ്രവർത്തനമാണ് മുടങ്ങിക്കിടക്കുന്നത്. റോഡരികിൽ ഇറക്കിയ പാറയും മറ്റും റോഡിൽ ചിതറിക്കിടക്കുകയാണ്. ഇറക്കിയ മെറ്റലും മറ്റും അധികൃതർ അളന്നശേഷം കരാറുകാർ കൊണ്ടുപോയതായും ആരോപണമുണ്ട്. മെറ്റൽ റോഡിൽ ചിതറിക്കിടക്കുന്നത് കാൽനടയാത്ര ദുസ്സഹമാക്കുന്നതിനൊപ്പം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിനും ഇടയാക്കുന്നുണ്ട്. ദേശീയപാതയിൽനിന്നും എളുപ്പത്തിൽ മയ്യനാട് എത്താവുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.