ഇൗദ​ാഘോഷം; ധാർമിക ജീവിതത്തിന്​ ക്ഷതമേൽപ്പിക്കരുത്​ ^കടയ്​ക്കൽ

ഇൗദാഘോഷം; ധാർമിക ജീവിതത്തിന് ക്ഷതമേൽപ്പിക്കരുത് -കടയ്ക്കൽ കൊല്ലം: അനാവശ്യ വിനോദങ്ങളിലും ആർഭാടങ്ങളിലും മുഴുകി റമദാനിൽ നേടിയെടുത്ത ആത്മീയ വിശുദ്ധിക്കും ധാർമിക ജീവിതത്തിനും ക്ഷതമേൽപ്പിക്കരുതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും കൊല്ലം വലിയപള്ളി ഇമാമുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. കൊല്ലം േജാനകപ്പുറം വലിയപള്ളിയിൽ നടന്ന ഇൗദ് പ്രാർഥനക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡൻറ് എ.കെ. ഹഫീസ് ഇൗദാംശസകൾ നേർന്നു. ഇസ്ലാം സ്നേഹമാണ്. വർഗീയതക്കും ഭീകരതക്കും അത് എതിരാണ്. സമസൃഷ്ടി സ്നേഹവും സഹാനുഭൂതിയുമാണ് ഇസ്ലാം വിളംബരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്ക് -ഗുരുദാസൻ കൊല്ലം: രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്ക് പോകുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.കെ. ഗുരുദാസൻ. ഭരണഘടന തത്ത്വങ്ങൾ ലംഘിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതും നിരന്തരമായ പൗരസ്വാതന്ത്ര്യ ലംഘനങ്ങളും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. അടിയന്തരാവസ്ഥയുടെ 42ാം വാർഷികത്തിൽ ജനതാദൾ എസ് ജില്ല കമ്മിറ്റി കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച പുത്തൂർ രവി, അഡ്വ. തിയോഫിലസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനതാദൾ എസ് ജില്ല പ്രസിഡൻറ് അഡ്വ. കെ.എൻ. മോഹൻലാൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ജോർജ് മുണ്ടയ്ക്കൽ, നുജുമുദ്ദീൻ അഹമ്മദ്, പേരൂർ ശശിധരൻ, അഡ്വ. സുഗതൻ, സഹദേവൻ, അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുധാകരൻ പള്ളത്ത്, കമറുദ്ദീൻ മുസ്ലിയാർ, അഡ്വ. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. രവി കരുനാഗപ്പള്ളി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.