വ്രതശുദ്ധിയുടെ നിറവിൽ ഇൗദുൽ ഫിത്ർ ആഘോഷം

കൊല്ലം: വ്രതശുദ്ധതിയുടെ പുണ്യവുമായി നാെടങ്ങും ഇൗദുൽ ഫിത്ർ ആഘോഷിച്ചു. മഴ ശക്തമായതിനെ തുടർന്ന് പലയിടത്തും ഇൗദ് ഗാഹുകൾ ഒഴിവാക്കിയിരുന്നു. പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് വൻതിരക്കാണ് അനുഭവപ്പെട്ടത്. നമസ്കാരത്തിന് എത്തിയവരുടെ നിര പലയിടത്തും പള്ളികളുടെ പുറത്തേക്കുവരെ നീണ്ടു. മിക്ക പള്ളികളിലും തിരക്ക് മുന്നിൽകണ്ട് പന്തലുകളും മറ്റും ഒരുക്കിയിരുന്നു. സാധാരണ പെരുന്നാൾ ദിനം കൊല്ലം ബീച്ചിലും മറ്റും വൻതിരക്കാണ് അനുഭവപ്പെടാറുണ്ട്. മഴ ശക്തമായതിനെതുടർന്ന് തിങ്കളാഴ്ച തിരക്ക് വളരെ കുറവായിരുന്നു. കർബല ഇൗദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഒാൾ ഇന്ത്യ പേഴ്സനൽ േലാ ബോർഡ് അംഗം അബ്ദുശുക്കൂർ ഖാസിമി നേതൃത്വം നൽകി. ജോനകപ്പുറം വലിയപള്ളി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ചിന്നക്കട ജുമാമസ്ജിദിൽ ഷഫീഖ് ജൗഹരിയും ചാമക്കട സിറ്റി മസ്ജിദിൽ മൗലവി ഷറഫുദ്ദീൻ നദ്വി, ഉപാസന ആശുപത്രിക്ക് സമീപം സലഫി മസ്ജിദിൽ അബ്ദുൽ ഷുക്കൂർ സ്വലാഹിയും ചിന്നക്കട റൊട്ടിക്കിടങ്ങ് പള്ളിയിൽ ഷറഫുദ്ദീൻ മുസ്‌ലിയാർ, ചിന്നക്കട പട്ടാളത്ത് പള്ളി എച്ച്.എസ്. അബ്ദുൽ സത്താർ മൗലവി, കടപ്പാക്കട ജുമാമസ്ജിദ് അബ്ദുൽ മജീദ് അമാനി നദ്വി, മുതിരപ്പറമ്പ് ജുമാമസ്ജിദ് അബ്ദുൽ സത്താർ മൗലവി അൽ ഖാസിമി, കാവനാട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് അബു ഫർഹാൻ ഫളിലുദ്ദീൻ മുസ്ലിയാർ, മാവള്ളി ജുമാമസ്ജിദ് ഹാഫിസ് മുഹമ്മദ് റാഫി അൽ ഖാസിമി, കലക്ടറേറ്റ് മസ്ജിദിൽ അലി മന്നാനി-, ചാമക്കട ഹമീദിയ ജുമാമസ്ജിദിൽ മുഹമ്മദ് ഷിബിലി മൗലവി അൽ ഖാസിമി, കൊല്ലം ചാമക്കട അരിക്കടപ്പള്ളിയിൽ പന്മന നൗഷാദ് മന്നാനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.