രക്​തത്തിനായി നെ​േട്ടാട്ടം; ഒഴുക്കിക്കളയുന്നത് നൂറുകണക്കിന് ബാഗ് രക്​തം

തിരുവനന്തപുരം: ആവശ്യത്തിന് രക്തം കിട്ടാതെ ഡെങ്കിപ്പനി ബാധിതർ നെേട്ടാട്ടമോടുേമ്പാൾ രക്തബാങ്കുകളിൽനിന്ന് കാലാവധി കഴിഞ്ഞ നൂറുകണക്കിന് ബാഗ് രക്തം ഒഴുക്കിക്കളയുന്നു. നിലവിലെ സംവിധാനമനുസരിച്ച് 35 മുതൽ 42 ദിവസംവരെ രക്തം സൂക്ഷിക്കാം. അതിനുശേഷം നശിപ്പിച്ചുകളയും. എങ്കിലും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, ചുവന്ന രക്താണു, േശ്വത രക്താണു എന്നിങ്ങനെ ഘടകങ്ങളാക്കി കൂടുതൽ കാലത്തേക്ക് സൂക്ഷിക്കുെന്നന്നാണ് ബ്ലഡ് ട്രാൻസ്മിഷൻ വിഭാഗം നൽകുന്ന വിശദീകരണം. ഗുരുതരാവസ്ഥയിലാകുന്ന ഡെങ്കിപ്പനി ബാധിതർക്ക് പ്ലേറ്റ്ലെറ്റ് നൽകിവരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജ് ബ്ലഡ് ട്രാൻസ്മിഷൻ വിഭാഗം മേധാവി ഡോ. മീന പറഞ്ഞു. പ്ലേറ്റ്ലെറ്റ് അഞ്ചുദിവസവും പ്ലാസ്മ അഞ്ചുവർഷവും കേടുകൂടാതെ ഇരിക്കും. ചുവന്ന രക്താണു, േശ്വത രക്താണു എന്നിവ 35 മുതൽ 42 ദിവസംവരെ മാത്രമേ േകടുകൂടാതെ സൂക്ഷിക്കാനാകൂ. അതിനുശേഷം നശിപ്പിക്കാതെ തരമില്ലെന്നും അവർ പറഞ്ഞു. നഗരപ്രദേശങ്ങൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് പലപ്പോഴും രക്തം കിട്ടാത്ത അവസ്ഥയുണ്ട്. ജില്ല കേന്ദ്രങ്ങളിലുള്ള രക്തബാങ്കുകളിലും രോഗികൾ അലയുന്ന സ്ഥിതിയുണ്ട്. താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെൽത്ത് സ​െൻററുകളിലും സംഭരണ കേന്ദ്രങ്ങളുണ്ടെങ്കിലും ദാതാക്കൾ എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ആകെ 160 രക്തബാങ്കുകളുണ്ട്. 33 എണ്ണമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. സ്വകാര്യമേഖലയിലെ 46 രക്തബാങ്കുകൾക്കും 81ആശുപത്രികൾക്കും രക്തം സ്വീകരിക്കാൻ അനുമതിയുണ്ട്. ഇവിടങ്ങളിൽ സ്വമേധയായെത്തി രക്തം നൽകുന്നവരുണ്ട്. നിശ്ചിത ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ നടത്തിയും രക്തം ശേഖരിക്കും. ഇവിടെ നിന്ന് രോഗികൾക്ക് രക്തം വേണമെങ്കിൽ പകരം ദാതാവിനെ നൽകണം. 3000 മുതൽ 4000 വരെ ബാഗ് രക്തം ഓരോ മെഡിക്കൽ കോളജിലും ആവശ്യമാണ്. സംസ്ഥാനത്താകെ ഒരു മാസം 120 ലധികം രക്തദാന ക്യാമ്പുകൾ നടത്തുന്നു. ഓരോ മെഡിക്കൽ കോളജിലും അഞ്ചുവരെ ക്യാമ്പുകൾ മാത്രമാണ് നടത്തുന്നത്. ഒരു ക്യാമ്പിൽ പരമാവധി 150 കുപ്പി രക്തം വരെ ശേഖരിക്കും. സംസ്ഥാന എയ്ഡ്സ് കൺേട്രാൾ സൊസൈറ്റിക്കാണ് രക്തബാങ്കുകളുടെയും സംഭരണകേന്ദ്രങ്ങളുടെയും ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.