കുണ്ടറയിൽ ബാലികയുടെ ദുരൂഹമരണം: കുറ്റപത്രം കോടതി അംഗീകരിച്ചു, വിചാരണ ഉടൻ തുടങ്ങിയേക്കും

കുണ്ടറ: 10 വയസ്സുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുത്തച്ഛനും മുത്തശ്ശിക്കും എതിരായി പൊലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. കേസി​െൻറ വിചാരണ ഉടൻ ആരംഭിച്ചേക്കും. സർക്കാർ ഭാഗം വാദിക്കാൻ സ്പെഷൽ േപ്രാസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി കൃഷ്ണകുമാറി​െൻറ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജനുവരി 15നാണ് പത്ത് വയസ്സുകാരി ബാലികയെ വീട്ടിലെ മുറിക്കുള്ളിൽ ജനാലകമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ കുണ്ടറ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ബാലിക മരിച്ച് രണ്ടുമാസം തികയുന്ന മാർച്ച് 15ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരേസമയം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് നടത്തിയ സമരത്തെ തുടർന്ന് ഉന്നത അധികാരികൾ ഇടപെട്ട് കേസന്വേഷണം ഉൗർജിതമാക്കുകയും നാല് മണിക്കൂറിനുള്ളിൽ തന്നെ കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം നിരന്തരമായി ചോദ്യംചെയ്തിട്ടും പ്രതി ചോദ്യംചെയ്യലിനോട് സഹകരിച്ചില്ല. തുടർന്ന് പൊലീസ് കോടതിയിൽ നുണപരിശോധനക്ക് അപേക്ഷ നൽകുകയും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നതായി ഭാര്യ മൊഴിനൽകുകയായിരുന്നു. തുടർന്ന് മാതാവും ചൈൽഡ് ലൈനിൽ കൗൺസലിങ്ങിന് വിധേയയായിക്കൊണ്ടിരുന്ന മൂത്ത കുട്ടിയും സമാന മൊഴിനൽകിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബാലിക പീഡനവും ആത്മഹത്യേപ്രരണ കുറ്റവുമാണ് ഇയാൾക്കെതിരെ പ്രധാനമായി ചുമത്തിയിട്ടുള്ളത്. എന്നാൽ, കുട്ടിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും പീഡിപ്പിക്കപ്പെട്ടതിലും മറ്റും മറ്റ് ചിലർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേസിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ പൊലീസ് രംഗത്തെ ചിലരുടെ ഇടപെടലുകൾ ഇപ്പോഴും ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബാലിക മരിക്കുന്നതിന് മുമ്പ് പീഡനത്തിനിരയായെന്ന പോസ്റ്റ്മോർട്ടം പരാമർശവും പൊലീസ് അന്വേഷണത്തിലെ അനാസ്ഥയും ആദ്യം പുറത്തുകൊണ്ടുവന്നത് മാധ്യമമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.