കാവ്യകൗമുദി സാഹിത്യ സമ്മേളനവും കവിയരങ്ങും

കൊല്ലം: കാവ്യകൗമുദി നടത്തിവരാറുള്ള പ്രതിമാസ പരിപാടികളുടെ ഭാഗമായി 'കുഞ്ചൻ നമ്പ്യാരുടെ കവിതകളിലെ ആക്ഷേപഹാസ്യം' വിഷയത്തെ അധികരിച്ച് നടന്ന സാഹിത്യ സമ്മേളനം കവയിത്രി അൽഫോൺസാ ജോയ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രഫ. പി.എൻ. മുരളീധരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങ് ഫേബ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സി.പി. അമ്മിണിക്കുട്ടി അധ്യക്ഷത വഹിച്ചു. കണ്ണനല്ലൂരിൽ പോസ്റ്റ് ബോക്സ് പുനഃസ്ഥാപിക്കണം കണ്ണനല്ലൂർ: കണ്ണനല്ലൂർ ജങ്ഷനിൽ ട്രാഫിക് പരിഷ്കരണത്തോടനുബന്ധിച്ച് മാറ്റിയ പോസ്റ്റ്ബോക്സ് പുനഃസ്ഥാപിക്കണമെന്ന് കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കണ്ണനല്ലൂർ നിസാം അധ്യക്ഷതവഹിച്ചു. സജാദ് സലീം, പി. ഷിജാർ, ഷംലാൽ കന്നിമേൽ, എസ്.അബ്ദുൽ ഖരീം, സക്കീർ ഹുസൈൻ, വഹാബ് എഴുത്താണി, െഎ. അനീഷ്, ഷാഫി ദിൽദാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.