വ്യാജ സർട്ടിഫിക്കറ്റ് നിർമാണം; പൊലീസ് വീഴ്ചയെന്ന് ആരോപണം

സംഭവത്തിൽ ഒരാൾ കൂടി പിടിയിലായതായി സൂചന അഞ്ചൽ: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് നടന്നുവന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമാണം പൊലീസി​െൻറ അനാസ്ഥ മൂലമെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് അഞ്ചൽ കോളജ് ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണ സംഘം പിടിയിലായത്. ആനക്കുളം വനത്തുംമുക്ക് തെങ്ങുവിളയിൽ ജോൺസൺ (39), വട്ടപ്പാറ പ്ലാവിള പ്രയാർ ഹൗസിൽ ഫ്രാങ്ക്ളിൻദാസ് (48) എന്നിവരാണ് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തുനിന്ന് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതേസമയം, മാസങ്ങൾക്ക് മുമ്പേ അഞ്ചൽ പൊലീസിന് വ്യാജസർട്ടിഫിക്കറ്റ് നിർമാണത്തെകുറിച്ച് രഹസ്യവിവരം നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവം അറിഞ്ഞിട്ടും അഞ്ചൽ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്നാണ് റൂറൽ പൊലീസിന് രഹസ്യവിവരം കൈമാറിയതെന്ന് വൻ തുക നൽകി വ്യാജ പ്രഫഷനൽ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രവാസിയുടെ അടുത്ത ബന്ധു വെളിപ്പെടുത്തി. ലോഡ്ജിൽ പൊലീസ് നടത്തിയ തിരച്ചിലിൽ സർട്ടിഫിക്കറ്റുകൾ നിർമിക്കാനാവശ്യമായ കമ്പ്യൂട്ടർ, സ്കാനർ, പ്രിൻറർ, സീലുകൾ മുതലായവ പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.