തോക്കുമായി ബൈക്കിൽ സഞ്ചരിച്ച്​ ഭീതി പരത്തിയ യുവാക്കൾ പിടിയിൽ

കൊട്ടാരക്കര: തോക്കുമായി ബൈക്കിൽ സഞ്ചരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുവരക്കൽ കോക്കാട് മുറിയിൽ യാസിൻ മൻസിലിൽ മുഹമ്മദ് നിസാമുദ്ദീൻ (28), ചക്കുവരക്കൽ തലച്ചിറ എൻജിനീയറിങ് കോളജിന് സമീപം ഷാനിഫ മൻസിലിൽ ഷംനാദ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന അഫ്സൽ വാഹിദ് എന്നയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തലച്ചിറ ചിരട്ടക്കോണം, കടുവാപ്പാറ എന്നീ സ്ഥലങ്ങളിലാണ് ഇവർ ഭീതിപരത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വെളുപ്പിന് 4.45 ഒാടെ ചക്കുവരക്കലിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ നിസാമി​െൻറ ഫാമിൽ സുരക്ഷക്കായി വാങ്ങിയ എയർഗൺ മാതൃകയിലെ തോക്കുപയോഗിച്ചാണ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്ക് പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.