ഡോക്യ​ുമെൻററി പ്രകാശനം

കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തി​െൻറ ചരിത്രവും പെരുമയും ഉൾക്കൊള്ളിച്ചുള്ള 'തഴുത്തല തമ്പുരാൻ' ഡോക്യുമ​െൻററി പ്രകാശനവും എൽ.ഇ.ഡി ബോർഡ് സ്വിച്ച്ഓൺ കർമവും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. ക്ഷേത്രം വെബ്സൈറ്റ് ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ ഷമ്മി പ്രഭാകർ നിർവഹിച്ചു. പ്രസിഡൻറ് വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊട്ടിയം എൻ. അജിത്കുമാർ, അമൃത് രാജ്, രാജമല്ലി രാജൻ, അനിത് രാജ് എന്നിവർ സംസാരിച്ചു. ബിജു ശിവദാസൻ സ്വാഗതവും അജയ് ബി. ആനന്ദ് നന്ദിയും പറഞ്ഞു. 'റോഡ് നിർമാണം ആരംഭിക്കണം' കരുനാഗപ്പള്ളി: നഗരസഭയിലെ തീരദേശമേഖലയിലുള്ള ആലുംകടവ്-പത്മനാഭന്‍ജട്ടി റോഡ് ടെൻഡര്‍ കഴിഞ്ഞ് ആറ് മാസമായിട്ടും പണി ആരംഭിക്കാത്തതില്‍ താലൂക്ക് പൗരസമിതി പ്രതിഷേധിച്ചു. റോഡ് പണി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേല്‍ രാജേന്ദ്രൻ, വര്‍ഗീസ്മാത്യു കണ്ണാടിയിൽ, മുനീർ തയ്യിൽ, കുഞ്ഞുമോന്‍ കുളച്ചയിൽ, വി. ബാബു, വി.കെ. രാജേന്ദ്രൻ, പ്രമോദ് ഓണിയാട്ട്, സാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.