ട്രംപ് അശാന്തി വിതക്കുന്നു ^കെ.എം.വൈ.എഫ്

ട്രംപ് അശാന്തി വിതക്കുന്നു -കെ.എം.വൈ.എഫ് കൊല്ലം: അമേരിക്കൻ പ്രസിഡൻറ് ഡോണാൽഡ് ട്രംപി​െൻറ ജറുസലേം പ്രഖ്യാപനമടക്കമുള്ള പല നിലപാടുകളും ലോകത്ത് അശാന്തി വിതക്കുന്നതാണെന്ന് കെ.എം.വൈ.എഫ് പരക്കുളം യൂനിറ്റ് വാർഷിക യോഗം അഭിപ്രായപ്പെട്ടു. താലൂക്ക് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യൂനിറ്റ് പ്രതിനിധി അൻസർ കുഴിവേലിന് സ്വീകരണം നൽകി. നജീം ദാറുസ്സലാം അധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ നാഷിദ് ബാഖവി ഉദ്ഘാടനം ചെയ്തു. കുണ്ടുമൺ ഹസൈൻ മന്നാനി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നിസാർ മന്നാനി, കെ.ആർ. ശാഹുൽ ഹമീദ് മൗലവി, ത്വാഹാ അബ്റാരി, നിസാം കുന്നത്ത്, സിദ്ദീഖ് കണ്ടച്ചിറ, ശിബുഖാൻ നൗഫൽ മൈലാപ്പൂര്, അനസ് അൽബയാൻ, സജീർ വിളയിൽ, ഹബീബ്, സജീർ കളിയഴികം, അക്ബർഷാ, അൻവർ, ശൈജു, അമീർ കൊട്ടിയം, അൻസർ റഹീം, ഷഹീർ, നിയാസ് വാറുവിള എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണം കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.െഎ കൊല്ലം സിറ്റി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ചന്ദ്രബോസ്, ജെ. ചിഞ്ചുറാണി, പ്രഫ. വെളിയം രാജൻ, എൻ. അനിരുദ്ധൻ, ആർ. രാജേന്ദ്രൻ, കെ. ശിവശങ്കരൻനായർ, ഫസലുദ്ദീൻ ഹക്ക്, ജി. ലാലു, പി. ഉണ്ണികൃഷ്ണൻ, ഹണി ബഞ്ചമിൻ, വിജയഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സിറ്റി സെക്രട്ടറി ആർ. വിജയകുമാർ പ്രവർത്തന റിപ്പോർട്ടും അസി. സെക്രട്ടറി എ. രാജീവ് രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം എ. ബിജുവും അനുശോചനപ്രമേയം എസ്. സജീവും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.