കോർപറേഷൻ യോഗം: ഫ്ലക്‌സ്മുക്ത നഗരമാകാൻ കൊല്ലം ഒരുങ്ങുന്നു

*മാ‌ർച്ചോടെ നഗരം മാലിന്യമുക്തമാകുമെന്ന് മേയർ കൊല്ലം: 2018 മാ‌ർച്ചോടെ മാലിന്യമുക്തമായ നഗരമാകുന്നതിനൊപ്പം കേരളത്തിൽ ആദ്യമായി ഫ്ലക്‌സ്മുക്ത നഗരമാകാനും തയാറെടുക്കുകയാണ് കൊല്ലമെന്ന് മേയർ വി. രാജേന്ദ്രബാബു. കോർപറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആശ്രാമം ലിങ്ക്റോഡ് അടക്കമുള്ള പ്രദേശങ്ങളിൽ കോഴിമാലിന്യം നിക്ഷേപിക്കുന്നതിനും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്‌റ്റിക് കവറുകൾ വിൽക്കുന്നതിനുമെതിരെ ത്വരിത നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. വഴിയോരങ്ങളിലും ഫുട്പാത്തുകളിലും പ്ലാസ്‌റ്റിക് ഫ്ലക്‌സുകൾ സ്ഥാപിക്കുന്നത് വ്യാപകമാവുന്നതിനാൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന് തുണികൊണ്ടുള്ള ബാനറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും മേയർ പറഞ്ഞു. കോർപറേഷനിൽ പി.ഡബ്ല്യു.ഡി കോൺട്രാക്‌ടുകൾ ഏറ്റെടുക്കുന്നവർ സ്വന്തം ഇഷ്‌ടപ്രകാരമാണ് നിർമാണം നടത്തുന്നതെന്നും ഏഴും എട്ടും കരാറുകൾ ഏറ്റെടുത്തവർക്ക് അവ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വീണ്ടും പണികൾ നൽകുന്ന പ്രവണതകൂടി വരികയാണെന്നും കൗൺസിലർ ഹാഫിസ് പറഞ്ഞു. അടുത്തമാസം നടക്കാനിരിക്കുന്ന െതരഞ്ഞെടുപ്പിൽ കുടുംബശ്രീയിൽ സർക്കാർ ശമ്പളം വാങ്ങുന്നവർ തലപ്പത്തെത്തുന്ന അവസ്ഥ തടയാൻ നടപടി ഉണ്ടാവണം. അഷ്‌ടമുടിക്കായലിന് സമീപവും വടക്കുംഭാഗം ഡിവിഷനിലും മാലിന്യം നിക്ഷേപിക്കുന്നത് വർധിക്കുന്നതായും കൗൺസിലർ ഹണി ബഞ്ചമിൻ പറഞ്ഞു. 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്‌റ്റിക്കുകൾ നിരോധിച്ചതോടെ തിരുവനന്തപുരം നഗരസഭയിൽ മാലിന്യം കുന്നുകൂടുന്നതിൽ 50 ശതമാനം കുറവുവരുത്താൻ സാധിച്ചതായി അവർ ചൂണ്ടിക്കാട്ടി. കോർപറേഷനിലെ 63 ശുചീകരണതൊഴിലാളികളെയും ദിവസകൂലിക്കായി ജോലിചെയ്യുന്ന പതിനൊന്ന് ഡ്രൈവർമാരെയും സ്ഥിരപ്പെടുത്താൻ നടപടിയുണ്ടാവണമെന്നും ഹണി ആവശ്യപ്പെട്ടു. വ്യാപകമായി എൽ.ഇ.ഡി ലൈറ്റുകൾ മോഷ്‌ടിക്കപ്പെടുന്നു, നെഹ്റു പാർക്കി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം, അയത്തിൽ -മേവറം ബൈപാസ് റോഡിലെ മാലിന്യനിക്ഷേപത്തിനെതിരെ നടപടിയുണ്ടാവണം, കേടായ സോഡിയം വേപ്പർ ലാമ്പുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണം, കടപ്പാക്കട മാർക്കറ്റി​െൻറയും കുട്ടികളുടെ പാർക്കി​െൻറയും നവീകരണം എന്നിവയും യോഗത്തിൽ കൗൺസിലർമാർ അവതരിപ്പിച്ചു. അനധികൃത പാർക്കിങ് തടയാൻ മതിയായ നിരക്കുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം കൗൺസിലർ രാജ്‌മോഹൻ ഉന്നയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക്, തെരുവുവിളക്കുകൾ കത്താത്തതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.