പ്രത്യേക പാക്കേജ്​ അനുവദിക്കണം, വി.എസ്​ പ്രധാനമന്ത്രിക്ക്​ കത്തയച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതിനകം 36 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റ് ദുരന്തം സംസ്ഥാനത്തിന് അതിഭീകരമായ നാശവും വേദനയുമാണ് ഉളവാക്കിയിട്ടുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ദുരന്തത്തിൽപെട്ടവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ബാധ്യതയുണ്ട്. ഇതിന് കേന്ദ്രസർക്കാറി​െൻറ സഹായവും പിന്തുണയും അനിവാര്യമാണ്. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തി പ്രഖ്യാപിച്ചതുപോലെ ഇത് ദേശീയ ദുരന്തമായി കണക്കാക്കുകയും അതി​െൻറ അടിസ്ഥാനത്തിലുള്ള സഹായം കാലവിളംബം കൂടാതെ കേന്ദ്രസർക്കാറിൽനിന്ന് ഉണ്ടാകുകയും വേണം. രാജ്യത്തെ ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താനും വ്യത്യസ്ത ഏജൻസികളെ ഏകോപിപ്പിക്കാനും സഹായകമായ ഇടപെടലുകൾ ഉണ്ടാകണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.