സർക്കാർ പാക്കേജ് അപര്യാപ്തം -^വി.എസ്​. ശിവകുമാർ എം.എൽ.എ

സർക്കാർ പാക്കേജ് അപര്യാപ്തം --വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഓഖി ചുഴലിക്കാറ്റുമൂലമുണ്ടായ ദുരന്തത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. ബന്ധപ്പെട്ട പ്രദേശത്തെ ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ, അതിരൂപതകൾ എന്നിവരുമായി ചർച്ചനടത്തി പാക്കേജ് പുനഃക്രമീകരിക്കണം. 20 ലക്ഷം സർക്കാർ പ്രഖ്യാപിെച്ചങ്കിലും അതിൽ 10 ലക്ഷം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിൽനിന്ന് മത്സ്യത്തൊഴിലാളികൾക്ക് ദുരന്തമുണ്ടായാൽ മുൻകാലങ്ങളിലും ലഭിക്കുമായിരുന്നു. ഫലത്തിൽ 1-0 ലക്ഷം മാത്രമാണ് സർക്കാർ നഷ്ടപരിഹാരമായി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഇത് 25 ലക്ഷമായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.