ജോസഫിന്​ ബന്ധുക്കൾ കണ്ണീരോടെ വിട നൽകി

കാഞ്ഞിരംകുളം: കടൽക്ഷോഭത്തിൽ മരിക്കുകയും പിന്നീട് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയുകയും ചെയ്ത പുല്ലുവിള കുട്ടിവിളാകം പുരയിടം ബദ്‌ലഹേമിൽ ജോസഫിന് (40) ബന്ധുക്കൾ കണ്ണീരോടെ വിട നൽകി. ചൊവ്വാഴ്ച രാത്രിയിലാണ് തിരിച്ചറിഞ്ഞതെങ്കിലും ബുധനാഴ്ച രാവിലെയാണ് ബന്ധുക്കൾ മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച മൃതദേഹം അൽപസമയത്തിനുശേഷം പുല്ലുവിള സ​െൻറ് ജേക്കബ്സ് ഫെറോന ദേവാലയ െസമിത്തേരിയിൽ സംസ്കരിച്ചു. കലക്ടർ വാസുകി ജോസഫി​െൻറ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജോസഫിനെ മരിച്ച നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാൻ കഴിയാത്തതിനെതുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എൽസിയാണ് ഭാര്യ. മക്കൾ: ജസ്റ്റിൻ, വിൻസി, പ്രിൻസി. ഇനിയും ഒമ്പത് മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. രണ്ടെണ്ണം മെഡിക്കൽ കോളജ് മോർച്ചറിയിലും മൂന്ന് മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലും നാലെണ്ണം ശ്രീചിത്രയിലെ മോർച്ചറിയിലുമാണ്. ഇവ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.