കുളത്തിൽ കക്കൂസ് മാലിന്യം തള്ളി

കല്ലമ്പലം: നാവായിക്കുളം പഞ്ചായേത്താഫിസിന് സമീപമുള്ള പാവൂർകോണം കുളത്തിൽ കക്കൂസ് മാലിന്യങ്ങളും മറ്റു ഗാർഹിക മാലിന്യങ്ങളും തള്ളി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് മാലിന്യം തള്ളിയതെന്ന് ബോധ്യപ്പെട്ടത്. തലമുടി, പ്ലാസ്റ്റിക്, മുതലായ മാലിന്യങ്ങളും തള്ളിയിട്ടുണ്ട്. കുളത്തിനോട് ചേർന്നുള്ള റോഡിലും മാലിന്യം നിക്ഷേപിച്ചു. ഈ റോഡിലൂടെ നിരവധിപേരെയാണ് വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നത്. വിദ്യാർഥികളും സഞ്ചരിക്കുന്നുണ്ട്. പാവൂർകോണം കുളത്തിന് സമീപമുള്ള റോഡിൽ കക്കൂസ് മാലിന്യം നിറഞ്ഞതോടെ യാത്രയും തടസ്സപ്പെട്ടു. ദുർഗന്ധം കാരണം ഈ ഭാഗത്തേക്ക് പോകാൻ കഴിയില്ല. വേനൽക്കാലത്ത് ജലക്ഷാമത്തിന് പരിഹാരമാകുന്ന കുളമാണ് മാലിന്യമിട്ട് നശിപ്പിച്ചത്. അടിയന്തരമായി അധികൃതർ ഇടപ്പെട്ട് ഇതിന് പരിഹാരം കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.