ബാബരി മസ്​ജിദ്​ ധ്വംസനം: കുറ്റവാളികൾ ശിക്ഷിക്ക​െപ്പടാത്തത്​ അപമാനകരം ^ ​െഎ.എൻ.എൽ

ബാബരി മസ്ജിദ് ധ്വംസനം: കുറ്റവാളികൾ ശിക്ഷിക്കെപ്പടാത്തത് അപമാനകരം - െഎ.എൻ.എൽ കൊല്ലം: ബാബരി മസ്ജിദ് തകർത്ത കേസിലെ കുറ്റവാളികൾ 25 വർഷം പിന്നിട്ടിട്ടും ശിക്ഷിക്കെപ്പടാതിരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് െഎ.എൻ.എൽ ജില്ല കമ്മിറ്റി. 25 വർഷം മുമ്പ് ഡിസംബർ ആറിന് നടന്ന ബാബരി മസ്ജിദ് തകർക്കൽ രാജ്യം കണ്ട ഏറ്റവും വലിയ നിയമ ലംഘനമായിരുന്നു. ഇതുമായി ബന്ധെപ്പട്ട എല്ലാ കേസുകളും എവിടെയും എത്താതെ കിടക്കുകയാണ്. കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കപ്പെട്ടാലേ അതൊരു പാഠമാകുകയുള്ളൂ. പകരം കുറ്റം ചെയ്തവർ അധികാരസ്ഥാനങ്ങളിൽ തുടരുന്നത് ഖേദകരമാണ്. ഇൗ അനീതിക്കെതിരെ ശബ്ദമുയർത്തി അധികാര സ്ഥാനങ്ങൾ വലിച്ചെറിഞ്ഞ് െഎ.എൻ.എല്ലിന് രൂപം നൽകിയ ഇബ്രാഹീം സുലൈമാൻസേട്ട് തുടങ്ങിെവച്ച പോരാട്ടം പാർട്ടി തുടരുമെന്നും ജില്ല ജനറൽ സെക്രട്ടറി എ.എം. ഷെരീഫ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.