അഷ്‌ടമുടിയുടെ തീരത്ത് വർണവസന്തം വിരിഞ്ഞു

കൊല്ലം: അഷ്‌ടമുടിയുടെ തീരത്ത് പഞ്ചവാദ്യ പെരുമഴക്കൊപ്പം ജില്ല സ്‌കൂൾ കലോത്സവത്തി​െൻറ അരങ്ങുണർന്നു. പഞ്ചവാദ്യത്തി​െൻറയും തായമ്പകയുടെയും താളങ്ങൾക്കൊപ്പം കേരളനടനവും ഭരതനാട്യവും കുച്ചുപ്പുടിയും ആസ്വാദകരുടെ ഹൃദയത്തിലേറി. കലോത്സവങ്ങളുടെ പതിവ് തെറ്റിച്ച് രചന മത്സരങ്ങൾക്കൊപ്പം ഇത്തവണ സ്റ്റേജ് ഇനങ്ങളും ആദ്യദിനത്തിൽ സജീവമായി. പ്രധാനവേദി ഉൾപ്പെടെ എല്ലായിടത്തും ആസ്വാദകരുടെ സാന്നിധ്യവും ശ്രദ്ധേയമായി. പഞ്ചവാദ്യം, തായമ്പക, ചെണ്ട, വൃന്ദവാദ്യം എന്നിവക്കൊപ്പം ബാൻഡ്മേളവും കൂടിച്ചേർന്നപ്പോൾ ആദ്യദിനം താളങ്ങളുടേതായി. സംഗീതത്തി​െൻറ വൈവിധ്യങ്ങളുമായി ക്രിസ്‌തുരാജ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പാശ്ചാത്യ വയലിൻ സംഗീതവും വീണ രാഗവും നിറഞ്ഞു. ആൾക്കൂട്ടത്തി​െൻറ കൈയടി ഏറെ മുഴങ്ങിയത് മോണോആക്‌ടും മിമിക്രിയും മൂകാഭിനയവും നടന്ന ജവഹർ ബാലഭവനിലെ വേദിയിലാണ്. വിജയത്തിനല്ല പങ്കാളിത്തത്തിനാണ് കലോത്സവത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതെന്ന് 58ാമത് ജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാജു പറഞ്ഞു. പരാതികൾ ഇല്ലാതെ മെച്ചപ്പെട്ട രീതിയിൽ കലോത്സവം നടത്താനാകണമെന്നും മന്ത്രി പറഞ്ഞു. ഹരിതചട്ടം പാലിച്ച് നടത്തുന്ന മേളയുടെ ഭാഗമായി ഒന്നാം വേദിയായ ക്രിസ്തുരാജ് സ്കൂൾ പരിസരത്ത് മന്ത്രി കെ. രാജുവും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും വൃക്ഷത്തൈ നട്ടു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, വിദ്യാഭ്യാസ ഡയറക്ടർ കെ.എസ്. ശ്രീകല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.