വ്യാപാരിയെ ആക്രമിച്ച് പണം കവർന്നു

കുളത്തൂപ്പുഴ: ബൈക്കിലെത്തിയ മൂന്നംഗ സംഘം . കുളത്തൂപ്പുഴ പതിനൊന്നാം മൈൽ വളവിന് സമീപം സ്റ്റേഷനറി വ്യാപാരം നടത്തുന്ന മാർത്താണ്ഡങ്കര കിഴക്കുംകര പുത്തൻ വീട്ടിൽ സുബൈറിനെയാണ് (65) ആക്രമിച്ച് പഴ്സ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രി എേട്ടാടെ കടയിലെത്തിയ രണ്ടുപേർ സാധനം ആവശ്യപ്പെടുകയും ഇത് കൊടുക്കാൻ കടക്കുള്ളിലേക്ക് കയറിയ സുബൈറിനെ വായ പൊത്തിപ്പിടിച്ച് ആക്രമിക്കുകയുമായിരുന്നു. പിടിവലിക്കിടെ നിലത്തുവീണ സുബൈറിനെ ഉപേക്ഷിച്ച് മേശപുറത്തിരുന്ന പഴ്സ് കൈക്കലാക്കിയ അക്രമികൾ പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും സമീപത്ത് റോഡിൽ സ്റ്റാർട്ടാക്കി കാത്തിരുന്ന ബൈക്കിൽ കയറി മൂവരും രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും അക്രമി സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.