ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കും ^എം.എൽ.എ

ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കും -എം.എൽ.എ കാട്ടാക്കട: കനത്ത മഴയും കൊടുങ്കാറ്റും മൂലം ദുരിതം വിതച്ച അരുവിക്കര മണ്ഡലത്തിലെ ആദിവാസി മേഖലകളില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ എത്തിക്കുമെന്ന് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. പട്ടികവര്‍ഗ വികസന വകുപ്പി​െൻറ നേതൃത്വത്തില്‍ അരുവിക്കര മണ്ഡലത്തിലെ 2500ൽ അധികം കുടുംബങ്ങള്‍ക്കാണ് ഇവ എത്തിക്കുന്നത്. 15 കിലോ അരി, ഒരുകിലോ കടല, ഒരു കിലോ പയര്‍, ഒരു കിലോ എണ്ണ എന്നിവയടങ്ങുന്ന ഭക്ഷ്യ ധാന്യക്കിറ്റ് എല്ലാ ആദിവാസി ഊരുകളിലും ഐ.ടി.ഡി.പി നേരിട്ട് എത്തിക്കും. എത്രയും വേഗം ഇവ എത്തിക്കുന്നതിനുള്ള നിർദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. സൗജന്യ റേഷൻ വിതരണം ചെയ്യും കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ അഗസ്ത്യവനത്തിലെ പ്രകൃതി ദുരന്തത്തിനിരയായ 431 ആദിവാസി കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ (15 കിലോ ധാന്യം) വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.