പരീക്ഷ മാറ്റാനുള്ള ​ശ്രമം പരാജയപ്പെട്ടപ്പോൾ വ്യാജ സന്ദേശം

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ ആയുധമാക്കി സാേങ്കതിക സർവകലാശാലയുടെ ബി.ടെക് പരീക്ഷകൾ മാറ്റിവെക്കാൻ ഒരുപറ്റം വിദ്യാർഥികളുടെ ശ്രമം. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ തിങ്കളാഴ്ചയാണ് തുടങ്ങിയത്. ഞായറാഴ്ച വൈകീേട്ടാടെയാണ് വാട്സ്ആപ്പിലും മറ്റുമായി പരീക്ഷ ഡിസംബർ 12േലക്ക് മാറ്റികൊണ്ടുള്ള സന്ദേശങ്ങൾ പരക്കുന്നത്. സാേങ്കതിക സർവകലാശാലയുടെ എംബ്ലവും ചേർത്താണ് സന്ദേശം സൃഷ്ടിച്ചത്. സർവകലാശാല അധികൃതരുമായി നടത്തുന്ന ഫോൺ സംഭാഷണം എന്ന രീതിയിൽ വ്യാജ ശബ്ദ സന്ദേശവും ഇതോടൊപ്പം പ്രചരിപ്പിച്ചു. ഇതോടെ ആശയക്കുഴപ്പത്തിലായ വിദ്യാർഥികളും രക്ഷിതാക്കളും സർവകലാശാല അധികൃതർക്കും പത്ര ഒാഫിസുകളിലേക്കും ഫോൺവിളിയായി. പരീക്ഷ മാറ്റിവെക്കണമെന്ന് വിവിധ രീതിയിൽ സർവകലാശാല അധികൃതർക്ക് സമ്മർദമുണ്ടായിരുന്നു. ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതോടെയാണ് വ്യാജ സന്ദേശവുമായി ഒരുപറ്റം വിദ്യാർഥികൾ എത്തിയത്. മുമ്പും സമാന രീതിയിൽ പരീക്ഷ മാറ്റിയെന്ന പ്രചാരണമുണ്ടായിരുന്നുവെന്ന് സർവകലാശാല അധികൃതർ പറയുന്നു. മാസങ്ങൾക്ക് മുെമ്പ സമയക്രമം നിശ്ചയിച്ച പരീക്ഷയാണ് മാറ്റാനായി ശ്രമം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.