കടലില്‍ പൊലിഞ്ഞ രണ്ടു പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

പൂന്തുറ: ഓഖിയുടെ സംഹാര താണ്ഡവത്തില്‍ കടലില്‍ പൊലിഞ്ഞ പൂന്തുറ സ്വദേശികളായ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി സംസ്കരിച്ചു. ചേരിമുട്ടം സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച ഉച്ചയോടെ പൂന്തുറ സ​െൻറ് തോമസ് ദേവാലയത്തില്‍ സംസ്കരിച്ചത്. ഇതോടെ പൂന്തുറയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇനിയും 29 പേരെ കണ്ടെത്താനുണ്ട്. തിങ്കളാഴ്ച രാവിലെ 11ഒാടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കൊണ്ടുവന്നത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പൂന്തുറ പള്ളിക്ക് സമീപം എത്തിയതോടെ കടലില്‍ കാണാതായവര്‍ക്കായി പള്ളിക്ക് മുന്നില്‍ കാത്തിരിക്കുന്ന ബന്ധുക്കള്‍ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി. സ്ത്രീകള്‍ ഉൾപ്പെെടയുള്ളവര്‍ അവസാനമായി ഇരുവരെയും ഒരുനോക്കു കാണാൻ ആംബുലന്‍സിന് പിന്നാലെ അലമുറയിട്ട് ഓടി. പൂന്തുറയില്‍നിന്ന് നാലാം ദിനം കടലിലേക്ക് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കെണ്ടത്തിയത്. അഞ്ചാം ദിവസവും പൂന്തുറയില്‍നിന്ന് പത്തിലധികം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കടലിൽ പോയെങ്കിലും ആരെയും കെണ്ടത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.