സെക്ര​േട്ടറിയറ്റ്​ അസിസ്​റ്റൻറ്​ ഉൾ​െപ്പടെ 18 തസ്​തികകളിൽ വിജ്​ഞാപനം

തിരുവനന്തപുരം: സെക്രേട്ടറിയറ്റ്, പി.എസ്.സി, അഡ്വക്കറ്റ് ജനറൽ ഓഫിസ്, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലൻസ് ൈട്രബ്യൂണൽ ഓഫിസ്, സ്പെഷൽ ജഡ്ജ് ആൻഡ് എൻക്വയറി കമീഷണർ ഓഫിസ് എന്നിവിടങ്ങളിൽ അസിസ്റ്റൻറ്/ഓഡിറ്റർ നിയമനത്തിന് വിജ്ഞാപനമിറക്കും. നേരിട്ടും തസ്തികമാറ്റം വഴിയുമാണ് നിയമനം. ഒഴിവുകൾ കണക്കാക്കിയിട്ടില്ല. ഇതുൾപ്പടെ 18 തസ്തികകളിലേക്കാണ് പി.എസ്.സി വിജ്ഞാപനമിറക്കുക. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പുകളിൽ മെഡിക്കൽ ഓഫിസർ (ആയുർവേദ) / അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ആയുർവേദ), ഹോമിയോപ്പതി/ഇൻഷുറൻസ് മെഡി. സർവിസസ് വകുപ്പുകളിൽ മെഡി. ഓഫിസർ (ഹോമിയോ)/അസി. ഇൻഷുറൻസ് മെഡി. ഓഫിസർ (ഹോമിയോ), റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ, വ്യവസായിക പരിശീലന വകുപ്പിൽ ഇലക്േട്രാണിക് മെക്കാനിക്, ഇൻസ്ട്രുമ​െൻറ് മെക്കാനിക്, മെഷീനിസ്റ്റ്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസി. -ഇംഗ്ലീഷ്, ടർണർ എന്നീ േട്രഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റീഡർ േഗ്രഡ്-2, സൈനിക ക്ഷേമവകുപ്പിൽ വെൽഫെയർ ഓർഗനൈസർ (ജില്ലതലം- തിരുവനന്തപുരം, കോട്ടയം, പാലക്കാട്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ േഗ്രഡ്-2 (പട്ടിക വർഗം), സ്റ്റാറ്റിസ്റ്റിക്സ് അസി. പ്രഫസർ (എൻ.സി.എ.- എസ്.സി), ടൗൺ പ്ലാനിങ് ഓഫിസർ (എൻ.സി.എ. - ഇ.ടി.ബി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് േഗ്രഡ്-2 -എൻ.സി.എ, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പിൽ അറ്റൻഡർ എന്നീ തസ്തികകളിലാണ് വിജ്ഞാപനം. അസി. ഡ​െൻറൽ സർജൻ -എൻ.സി.എ, ഫയർമാൻ െട്രയിനി -പട്ടികവർഗം, കോഴിക്കോട് ജില്ലയിൽ ഹോമിയോ വകുപ്പിൽ നഴ്സ് േഗ്രഡ്- 2 എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഹാൻടെക്സിൽ വീവിങ് മാസ്റ്റർ സാധ്യത പട്ടിക പ്രസിദ്ധീകരിക്കും. കോൺഫിഡൻഷ്യൽ അസി. തിരുവനന്തപുരം റാങ്ക് പട്ടികയും മുനിസിപ്പൽ കോമൺ സർവിസിൽ റോളർ ൈഡ്രവർ േഗ്രഡ്- 2 പ്രായോഗിക പരീക്ഷയും നടത്തും. അസി. ഇൻഫർമേഷൻ ഓഫിസർ (എൻ.സി.എ), ഡ​െൻറൽ ഹൈജിനിസ്റ്റ് -എൻ.സി.എ, കണക്ക് അസി. പ്രഫസർ എൻ.സി.എ, സോയിൽ സർവേ ഓഫിസർ /റിസർച്ച് അസി. /ടെക്നിക്കൽ അസി./കാർട്ടോഗ്രാഫർ എന്നീ തസ്തികകളിൽ ഇൻറർവ്യൂ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമേഴ്സ്യൽ പ്രാക്ടീസ് അസി. പ്രഫസർ എൻ.സി.എ. - ഇ.ടി.ബി ഓൺലൈൻ പരീക്ഷ നടത്തും. ട്രിഡയിൽ അസി. എൻജി. (ഇലക്ട്രിക്കൽ) തസ്തികയിലേക്കുള്ള ഒരൊഴിവ് പൊതുമരാമത്ത്/ജലസേചന വകുപ്പിലെ സമാന റാങ്ക് ലിസ്റ്റിൽനിന്ന് നികത്തും. കാത്ത് ലാബ് ടെക്നീഷ്യൻ വിജ്ഞാപനം സംബന്ധിച്ച തുടർ നടപടികൾ കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ നിർത്തിവെക്കും. ഇതിനായി സർക്കാർ നിർദേശിച്ച യോഗ്യത ഭേദഗതി അംഗീകരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സ്റ്റുഡിയോ അറ്റൻഡർ തസ്തികയുടെ സ്പെഷൽ റൂൾ പ്രകാരമുള്ള യോഗ്യതകളിലെ പ്രവൃത്തി പരിചയം ഒഴിവാക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടും. ജയിൽ വകുപ്പിൽ വാർഡൻ തസ്തികയിൽ ഫീമെയിൽ അസി. പ്രിസൺ ഓഫിസർ, അസി. പ്രിസൺ ഓഫിസർ എന്നീ തസ്തികകൾക്ക് യൂനിറ്റ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം സംസ്ഥാന തലത്തിലാക്കാനും തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.