വിദ്യാർഥി യുവജനസംഗമവും സെമിനാറും സംഘടിപ്പിച്ചു

കിളിമാനൂര്‍: സി.പി.എം കിളിമാനൂര്‍ ഏരിയ സമ്മേളനഭാഗമായി വിദ്യാര്‍ഥി യുവജനസംഗമവും സെമിനാറും സംഘടിപ്പിച്ചു. 'ആഗോളവത്കരണവും സാമൂഹിക മൂല്യച്യുതിയും' എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച യുവജന സെമിനാര്‍ ജില്ല നവമാധ്യമസമിതി കണ്‍വീനര്‍ കെ.ജി. സൂരജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ജെ. ജിനേഷ് അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി മടവൂര്‍ അനില്‍കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ആര്‍.എസ്. രമേശ്, എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് ഹൃത്വിക് അനില്‍, സെക്രട്ടറി എ.ആര്‍. റിയാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. വത്സലകുമാര്‍, വി. ബിനു, ടി.എന്‍. വിജയന്‍, പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു, കെ. വാമദേവന്‍ എന്നിവര്‍ സംസാരിച്ചു. പുളിമാത്ത് ലോക്കല്‍ സെക്രട്ടറി ജയേന്ദ്രകുമാര്‍ സ്വാഗതവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എ.ആര്‍. നിയാസ് നന്ദിയും പറഞ്ഞു. 'മതനിരപേക്ഷ വിദ്യാഭ്യാസത്തി​െൻറ കാലികപ്രസക്തി' എന്ന വിഷയത്തെ അധികരിച്ച് വിദ്യാഭ്യാസ സെമിനാര്‍ മാധ്യമപ്രവർത്തകൻ ഡോ.എന്‍.പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ അധ്യക്ഷതവഹിച്ചു. പ്രഫ. എന്‍. കെ സുനില്‍കുമാര്‍ വിഷയാവതരണം നടത്തി. സി.പി.എം ജില്ല കമ്മിറ്റിയംഗം ജി. രാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. വിജയകുമാര്‍, എം. മൈതീന്‍കുഞ്ഞ്, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാള്‍, കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗം ബി. പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കിളിമാനൂര്‍ ലോക്കല്‍ സെക്രട്ടറി എൻ. പ്രകാശ് സ്വാഗതം പറഞ്ഞു. ചിത്രവിവരണം ( 0053 Jpg) സി.പി.എം കിളിമാനൂര്‍ ഏരിയ സമ്മേളനഭാഗമായി സംഘടിപ്പിച്ച യുവജന സെമിനാര്‍ ജില്ല നവമാധ്യമസമിതി കണ്‍വീനര്‍ കെ.ജി. സൂരജ് ഉദ്ഘാടനം ചെയ്യുന്നു ചിത്രം അടിക്കുറിപ്പ് (O048-1jpg) സി.പി.എം കിളിമാനൂര്‍ ഏരിയ സമ്മേളനഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ മാധ്യമപ്രവർത്തകൻ ഡോ. എന്‍.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.