നബിദിന സന്ദേശ റാലിക്ക് മടവൂർ മഹാദേവക്ഷേത്ര കവാടത്തിൽ സ്വീകരണം

കിളിമാനൂർ: സാഹോദര്യത്തിനും പരസ്പര സ്നേഹത്തിനും മാതൃകയായി മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ഭരണസമിതി. നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മടവൂർ, മാങ്കോണം, എലികുന്നാം മുകൾ എന്നീ മദ്റസകളിലെ കുട്ടികൾക്കാണ് ക്ഷേത്ര ഭരണസമതി സ്വീകരണം നൽകുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തത്. ചടങ്ങിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. ചിത്രം മടവൂർ മഹാദേവർ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.