ഫോസ്​റ്റർ മെമ്മോറിയൽ സി.എസ്​.​െഎ സഭയിൽ ക്രിസ്​മസ്​ കരോൾ ഉദ്​ഘാടനം

വെള്ളറട: വെള്ളറട ഫോസ്റ്റർ മെമ്മോറിയൽ സി.എസ്.െഎ സഭയിൽ ക്രിസ്മസ് കരോളി​െൻറ ഉദ്ഘാടനം നടന്നു. ഒരുമാസം നീളുന്ന പുതുവത്സര പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. റവ. ഇസ്രായേൽ തോമസും റവ. ഇ. ഷൈനും ചേർന്ന് കരോൾ ഗാന ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വസ്ത്രവിതരണം, അരി വിതരണം, ഭക്ഷണ കിറ്റ് വിതരണം, പെൻഷൻ വിതരണം, ക്രിസ്മസ് സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിത സമ്മേളനം, സൺഡേ സ്കൂൾ വാർഷികം, ക്വയർ ബാലജനസഖ്യം സംയുക്ത വാർഷികവും നടക്കും. 31ന് നടക്കുന്ന 118ാമത് സഭാവാർഷികം ബിഷപ് റവ. എ. ധർമരാജ് റസാലം നിർവഹിക്കും. എസ്.എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. കാപ്ഷൻ ഫോസ്റ്റർ മെമ്മോറിയൽ സി.എസ്.െഎ സഭയിൽ നടന്ന ക്രിസ്മസ് കരോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.