വിദേശമദ്യവുമായി യുവാവ് പിടിയിൽ

ചവറ: വഴിയരികിൽ പരസ്യമായി മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തേവലക്കര അരിനല്ലൂർ ഇടയിലവിള വീട്ടിൽ ബാബുകുട്ടൻ എന്ന പ്രവീണാ(31)ണ് തെക്കുംഭാഗം പൊലീസി​െൻറ പിടിയിലായത്. ശാസ്താംകോട്ട റോഡിൽ പടപ്പനാൽ ജങ്ഷന് വടക്ക് റോഡരികിൽനിന്ന് മദ്യവിൽപന നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് തെക്കുംഭാഗം പൊലീെസത്തി യുവാവിനെ പിടികൂടുന്നത്. ഇയാളിൽനിന്ന് 1.300 ലിറ്റർ മദ്യവും കണ്ടെടുത്തു. ബിവറേജിൽനിന്ന് മദ്യം വാങ്ങി അവധി ദിവസം വിൽപന നടത്തിയതിന് മുമ്പും പ്രവീൺ പിടിയിലായിട്ടുണ്ട്. അഡീഷനൽ എസ്.ഐ ടി.എ. നിസാറി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ്. യുവാവിനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.