പത്മനാഭപുരം കൊട്ടാരം അറ്റകുറ്റപ്പണികൾക്ക്ശേഷം പ്രവർത്തിക്കും -^മന്ത്രി

പത്മനാഭപുരം കൊട്ടാരം അറ്റകുറ്റപ്പണികൾക്ക്ശേഷം പ്രവർത്തിക്കും --മന്ത്രി നാഗർകോവിൽ: ഓഖി കൊടുങ്കാറ്റ് കാരണം കേടുപാടുപറ്റിയ പത്മനാഭപുരം കൊട്ടാരം അറ്റകുറ്റപ്പണി തീർത്തതിനുശേഷം കാണികൾക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മന്ത്രി, പാറശ്ശാല എം.എൽ.എ ഹരീന്ദ്രനാഥ്, പത്മനാഭപുരം എം.എൽ.എ മനോതങ്കരാജ് എന്നിവർ കൊട്ടാരം സന്ദർശിച്ചു. കൊടുങ്കാറ്റ് കാരണം കൊട്ടാരത്തിലെ കെട്ടിടങ്ങളിലെ മേൽകൂരയിലെ ഓടുകൾക്ക് കേടുപറ്റിയിരുന്നു. അതുപോലെ വൃക്ഷങ്ങളും കടപുഴകിവീണിരുന്നു. ഇതുകാരണം കൊട്ടാരത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല. കൊട്ടാരത്തി​െൻറ വടക്കുവശത്തെ രഥ വീതിയിൽ മഴക്കാലത്ത് അമിതമായി വെള്ളക്കെട്ടുണ്ടാകുന്നത് കൊട്ടാരത്തി​െൻറ അസ്തിവാരത്തിന് ബലക്ഷയം സംഭവിക്കാമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ പത്മനാഭപരം നഗരസഭ കൊട്ടാരത്തി​െൻറ വടക്ക് വശത്ത് മുമ്പ് ഉണ്ടായിരുന്ന മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകൾ സമീപവാസികൾ ആക്രമിച്ച് നികത്തിയിട്ട് തമിഴ്നാട് സർക്കാറി​െൻറ കീഴിൽ പ്രവർത്തിക്കുന്ന പത്മനാഭപുരം നഗരസഭ സംയോജിത നടപടി സ്വീകരിക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.