വിദ്യാർഥി സമരം: വള്ളിക്കാവ് അമൃത എൻജിനീയറിങ്​ കോളജ് അടച്ചു

കരുനാഗപ്പള്ളി: വള്ളിക്കാവിലെ അമൃത വിദ്യാഭ്യാസസ്ഥാപനങ്ങളായ എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ്, ബയോടെക്നോളജി സ്ഥാപനങ്ങൾ വിദ്യാർഥിസമരത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. ഏതാനുംദിവസം മുമ്പ് കോളജിലെ കാൻറീനിലെ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥികൾ സംഘടിച്ച് സമരം ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കോളജി​െൻറ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ചില ഒത്തുതീർപ്പ് വ്യവസ്ഥയിൽ വീണ്ടും ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ രണ്ട് ദിവസംമുമ്പ് വീണ്ടും ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയിനെ തുടർന്ന് വിദ്യാർഥികൾ സംഘടിച്ച് കാൻറീൻ അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചിലർക്ക് മർദനം ഏൽക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കാമ്പസ് അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ കാമ്പസ് വിഷയങ്ങളിൽ ഇടപെടാൻ ചില ബാഹ്യശക്തികൾ നിരന്തരമായി ശ്രമിക്കുകയാണെന്നും ഇതി​െൻറ ഫലമായിട്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും വിദ്യാഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.