മഴ: ആദിവാസി കോളനികൾ ഒറ്റപ്പെട്ടു

കുളത്തൂപ്പുഴ: മഴ കനത്തതോടെ കുളത്തൂപ്പുഴ വനമേഖലയിലെ ആദിവാസി കോളനികൾ ഒറ്റപ്പെട്ട നിലയിൽ. കഴിഞ്ഞദിവസത്തെ മഴയിൽ കുളത്തൂപ്പുഴയാറിലും പുഴകളിലും തോടുകളിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നതോടെയാണ് വനത്തിനുള്ളിലെ ആദിവാസി കോളനികളിൽനിന്നും പുറംലോകത്തേക്ക് എത്താനാവാത്ത സ്ഥിതിവന്നത്. കുളത്തൂപ്പുഴ വനത്തിനുള്ളിലെ ആദിവാസി കോളനികളായ രണ്ടാംമൈൽ, പെരുവഴിക്കാല, കുളമ്പി, വട്ടക്കരിക്കം, ആമക്കുളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വനപാതയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നതിനാൽ കോളനികളിലുള്ളവർക്ക് പുറത്തേക്ക് യാത്രചെയ്യാനാകുന്നില്ല. നിരവധിപേരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി. വാഴയും റബറും മറ്റ് പച്ചക്കറി കൃഷികളും കാറ്റിൽനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.