ശൂരനാട് വടക്ക് വില്ലേജ് ഓഫിസറെ നിയമിച്ചു; പക്ഷേ 'ഒപ്പി'ല്ല, അപേക്ഷകർ വലയുന്നു

ശാസ്താംകോട്ട: ആഴ്ചകളുടെ കാത്തിരിപ്പിനൊടുവിൽ ശൂരനാട് വടക്ക് വില്ലേജ് ഓഫിസറുടെ കസേരയിൽ ആളെത്തിയെങ്കിലും വിവിധ സാക്ഷ്യപത്രങ്ങൾക്കായുള്ള ഗ്രാമവാസികളുടെ നെട്ടോട്ടം അവസാനിക്കുന്നില്ല. ഓഫിസറുടെ ഡിജിറ്റൽ ഒപ്പ് അംഗീകരിക്കപ്പെട്ട് വരാൻ പതിവിൽകവിഞ്ഞ കാലതാമസം ഉണ്ടാകുന്നതാണ് ജനങ്ങളെയും ഉദ്യോഗസ്ഥരെയും വലയ്ക്കുന്നത്. ഇവിടെയുണ്ടായിരുന്ന വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയതിനെതുടർന്ന് ശൂരനാട് തെക്ക് വില്ലേജ് ഓഫിസർക്ക് അധികചുമതല നൽകുകയായിരുന്നു. എന്നാൽ, ഇടക്കുമാത്രം ശൂരനാട് വടക്ക് വില്ലേജിലെത്തി സാക്ഷ്യപത്രങ്ങൾ ഒപ്പിട്ട് മടങ്ങുകയായിരുന്നു പതിവ്. വില്ലേജ് ഓഫിസ് വഴിയുള്ള നിരവധി പ്രാഥമിക സാക്ഷ്യപത്രങ്ങൾക്ക് അക്ഷയകേന്ദ്രം വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഈ അപേക്ഷകളിന്മേലുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫിസറുടെ ഡിജിറ്റൽ ഒപ്പിട്ടാണ് ഓൺലൈനിൽ അനുവദിക്കുക. പുതിയ ഓഫിസറുടെ ഒപ്പ് ഇനിയും അംഗീകരിച്ചുവന്നിട്ടില്ലാത്തതിനാൽ അപേക്ഷകർ അക്ഷയ സ​െൻററുകളിൽ വൈകുംവരെ കാത്തിരുന്ന് നിരാശരായി മടങ്ങുകയാണ്. കെ.എസ്.എഫ്.ഇ ശാഖകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവം: പ്രതികളായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു കൊട്ടിയം: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെ.എസ്.എഫ്.ഇ ശാഖകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. മുണ്ടയ്ക്കൽ അമൃത് കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന ജില്ല പഞ്ചായത്തിലെ ജീവനക്കാരനായിരുന്ന ടെൻസി ജോൺസൺ, ഭാര്യ ഷിജി എന്നിവരെയാണ് കൊട്ടിയം പൊലീസ് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയത്. കൊട്ടിയം കെ.എസ്.എഫ്.ഇ ശാഖയിൽനിന്ന് നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലായിരുന്നു തെളിവെടുപ്പ്. പലരുടെയും പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു ദമ്പതികൾ തട്ടിപ്പ് നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖത്തല സ്വദേശിയായ അഫ്സൽ, കടപ്പാക്കട സ്വദേശി ശരത് എന്നിവരെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം എസ്.ഐ ബിജു, അഡീഷനൽ എസ്.ഐ സുന്ദരേശൻ, ജൂനിയർ എസ്.ഐ ട്വിങ്കിൾ ശശി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.