പാറശ്ശാല മേഖലയിൽ വ്യാപകനാശം

പാറശ്ശാല: വൻമരങ്ങൾ കടപുഴകി ഗതാഗതവും വൈദ്യുതിബന്ധവും തകരാറിലായി. ദേശീയപാതയിൽ പാറശ്ശാലയിലും കാരാളിയിലും കൂറ്റൻ മരങ്ങൾ കടപുഴകിയത് ഗതാഗത തടസ്സത്തിന് ഇടയാക്കി. ഏരിയായിലെ പലഭാഗങ്ങളിലെയും ഇട റോഡുകളിലും മരങ്ങൾ കടപുഴകി വീണതും ഗതാഗതം തടസ്സപ്പെടാൻ ഇടയായി. കോഴിവിളയിലും മേലക്കോണം പുതുക്കുളം േറാഡിന് കുറുകെയും മരങ്ങൾ കടപുഴകി വൈദ്യുതി േപാസ് റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏരിയയിലെ പലഭാഗങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. ഏരിയയിലെ ചെങ്കൽ, കൊല്ലയിൽ, പാറശ്ശാല, കുളത്തൂർ, കാരോട് പഞ്ചായത്ത് മേഖലയിൽ വ്യാപകനാശമാണ് സംഭവിച്ചത്. ഏരിയയിലെ ഭൂരിഭാഗം ഏലാകളിലുമുള്ള കുലച്ചതും കുലക്കാത്തതുമായ വാഴകൾക്കും പച്ചക്കറികൾക്കും മരച്ചീനിക്കും വൻ നാശമാണ് സംഭവിച്ചത്. റബർ, തെങ്ങ് തുടങ്ങിയ മരങ്ങളും പലഭാഗത്തും കടപുഴകി. പലസ്ഥലങ്ങളിലെയും മതിലുകൾക്കും വീടുകൾക്കും നാശംസംഭവിച്ചു. ബാങ്ക് വായ്പയെടുത്ത് ഏലാകൾ പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന ഭൂരിഭാഗം കർഷകരുടെയും വാഴകൾ ഒടിഞ്ഞുവീണു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെ ഏകോപിച്ച് കൊണ്ട് എമർജൻസി ടാസ്ക് ഫോഴ്സിന് രൂപംനൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.