വി.എൽ.സി സമരം: ഡിസംബറിലേ ഫാക്​ടറികൾ തുറക്കാനാകൂവെന്ന്​ കമ്പനി

*മിനിമം േബാണസ് നൽകണമെന്ന ആവശ്യമാണ് ഒാണക്കാലമായിട്ടും ഫാക്ടറികൾ തുറക്കുന്നതിൽനിന്ന് ഉടമകളെ പിന്തിരിപ്പിച്ചതെന്ന് സി.െഎ.ടി.യു കൊല്ലം: ടാൻസാനിയയിൽ തോട്ടണ്ടി സീസൺ തുടങ്ങാതെ ഫാക്ടറികൾ തുറക്കാനാവിെല്ലന്ന് വിജയലക്ഷ്മി കാഷ്യൂ (വി.എൽ.സി) കമ്പനി മാനേജ്മ​െൻറ്. ടാൻസാനിയയിൽ സെപ്റ്റംബറിലാണ് കശുവണ്ടി വിളവെടുപ്പ് സീസൺ തുടങ്ങുന്നത്. എന്നാലും തോട്ടണ്ടി എത്താൻ നവംബറാകും. അതനുസരിച്ച് ഡിസംബറോടെ ഫാക്ടറികൾ തുറക്കാനാവുമെന്ന് വി.എൽ.സി മാനേജർ പി.എസ്. ഉണ്ണിത്താൻ മാധ്യമത്തോട് പറഞ്ഞു. സമരം തുടർന്നാലും ഇല്ലെങ്കിലും ഡിസംബറിൽ ഫാക്ടറികൾ തുറക്കും. തങ്ങളിൽനിന്ന് സ്ഥിരമായി കശുവണ്ടിപ്പരിപ്പ് വാങ്ങുന്നവരുണ്ട്. അവർക്ക് ആവശ്യത്തിന് പരിപ്പ് നൽകണമെന്നുണ്ടെങ്കിൽ ഫാക്ടറികൾ തുറന്നേ പറ്റൂ. അതിനാൽ നഷ്ടമാണെങ്കിലും ഡിസംബറിൽ ഫാക്ടറികൾ തുറക്കും. സ്ഥിരമായി കശുവണ്ടിപ്പരിപ്പ് വാങ്ങുന്നവർക്ക് ആവശ്യത്തിന് പരിപ്പ് നൽകിയില്ലെങ്കിൽ ഭാവിയിൽ അത് വ്യവസായത്തിന് വളരെ ദോഷകരമാകുമെന്നതിനാലാണ് നഷ്ടം സഹിച്ചാണെങ്കിലും ഡിസംബറിൽ ഫാക്ടറികൾ തുറക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. തോട്ടണ്ടി ലഭിക്കാത്തതാണ് ഫാക്ടറി തുറക്കാൻ തടസ്സമായി നിൽക്കുന്നതെന്ന് സമരം ചെയ്യുന്നവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നത് നഷ്ടമാണെന്നും നഷ്ടം സഹിച്ച് വ്യവസായം നടത്താനാവിെല്ലന്നുമാണ് വി.എൽ.സി ഉടമകൾ ഇതുവരെ പറഞ്ഞുവന്നത്. 18 ഫാക്ടറികളാണ് വി.എൽ.സിക്കുള്ളത്. ഇവയെല്ലാം പ്രവർത്തിക്കാൻ പ്രതിദിനം 100 ടൺ തോട്ടണ്ടി ആവശ്യമാണത്രെ. ഇത്രയും അണ്ടി സംസ്കരിച്ച് പരിപ്പാക്കി വിറ്റാൽ പ്രതിദിനം 17 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും അതിനാൽ സർക്കാർ സഹായമില്ലാതെ ഫാക്ടറികൾ തുറക്കാനാവിെല്ലന്നുമാണ് വി.എൽ.സി അധികൃതർ ഇതുവരെ പറഞ്ഞുവന്നത്. ഇതിൽനിന്ന് മാറി നഷ്ടമായാലും തുറക്കാമെന്ന നിലയിലേക്ക് അവർ എത്തിയെന്നാണ് പി.എസ്. ഉണ്ണിത്താ​െൻറ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. തോട്ടണ്ടി ഇറക്കുമതിക്ക് പുതിയ കമ്പനി രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഡിസംബറോടെ കമ്പനി നിലവിൽവരാൻ സാധ്യതയുണ്ട്. ഇതുകൂടി മുന്നിൽകണ്ടാണ് ഡിസംബറിൽ തുറക്കാമെന്ന് കമ്പനി പറയുന്നതെന്നാണ് കരുതുന്നത്. പുതിയ കമ്പനി നിലവിൽവരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികൾക്കും ആവശ്യമായ തോട്ടണ്ടി കമ്പനി സംഭരിച്ച് നൽകുന്ന സംവിധാനം വരും. ജില്ലയിലെ 60 ശതമാനത്തോളം ഫാക്ടറികളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കാഷ്യൂ വർക്കേഴ്സ് സ​െൻറർ (സി.െഎ.ടി.യു) നേതാവും കാഷ്യൂ കോർപറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ പറഞ്ഞു. 40 ശതമാനം ഫാക്ടറികളെ അടഞ്ഞുകിടക്കുന്നുള്ളൂ. കശുവണ്ടി വ്യവസായം നഷ്ടമെല്ലന്നാണ് കോർപറേഷ​െൻറ നടത്തിപ്പിൽനിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാൻസാനിയൻ തോട്ടണ്ടി ഗുണനിലവാരത്തിൽ മുന്നിലാണ്. ടാൻസാനിയയിൽ സീസൺ കഴിയുന്നതോടെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ സീസൺ തുടങ്ങും. മിനിമം േബാണസ് നൽകണമെന്ന യൂനിയനുകളുടെ ആവശ്യമാണ് ഒാണക്കാലമായിട്ടും ഫാക്ടറികൾ തുറക്കുന്നതിൽനിന്ന് ഉടമകളെ പിന്തിരിപ്പിച്ചതെന്നറിയുന്നു. ഒരാഴ്ച മാത്രം പ്രവർത്തിച്ചാലും വർഷം മുഴുവൻ പ്രവർത്തിച്ചതായി കണക്കാക്കിയാണ് മിനിമം ബോണസ് നിശ്ചയിക്കുന്നത്. കഴിഞ്ഞ വർഷം അത് 8500 രൂപയായിരുന്നു. ഏതാനും ദിവസം പ്രവർത്തിച്ചാലും ഇത്രയും തുക തൊഴിലാളികൾക്ക് ബോണസായി നൽകേണ്ടിവരുമെന്നതിനാൽ മിക്കവരും ഫാക്ടറികൾ തുറക്കാൻ മടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.