കോർപറേഷൻ പരിധിയിലെ ​ൈകയേറ്റങ്ങൾ ഒഴിപ്പിക്കും ^മേയർ

കോർപറേഷൻ പരിധിയിലെ ൈകയേറ്റങ്ങൾ ഒഴിപ്പിക്കും -മേയർ കൊല്ലം: കോർപറേഷൻ പരിധിയിലെ ൈകേയറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ൈകയേറ്റം നടന്നതായി ചൂണ്ടിക്കാണിച്ചാൽ നടപടിയെടുക്കുമെന്നും മേയർ വി. രാജേന്ദ്രബാബു. കൗൺസിൽ യോഗത്തിൽ നടന്ന ചർച്ചയിൽ കോർപറേഷൻ പരിധിയിൽ വ്യാപക കൈയേറ്റംനടന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പാർലമ​െൻററി പാർട്ടി ലീഡർ എ.കെ. ഹഫീസി​െൻറ ആരോപണത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. കോർപറേഷ​െൻറ പുതുക്കിനിർമിച്ച പോളയത്തോട് ഷോപ്പിങ് ക്ലോംപ്ലക്സിലെ പഴയ വ്യാപരികൾക്ക് വാടക കുറക്കേണ്ടതിെല്ലന്നും രണ്ടു വർഷത്തിലൊരിക്കൽ വാടക പുതുക്കിനിശ്ചയിക്കാനും കൗൺസിൽ തീരുമാനിച്ചു. ഷോപ്പിങ് ക്ലോംപ്ലക്സിലെ പഴയ കച്ചവടക്കാർ വാടകയുടെ കാര്യത്തിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ മേയറുടെ അധ്യക്ഷതയിൽ വ്യാപാരികളുടെ പരാതിയിന്മേൽ യോഗം ചേർന്നിരുന്നു. കടമുറികൾക്ക് നിശ്ചയിച്ചിട്ടുള്ള ഡെപ്പോസിറ്റ് തുക 50 ശതമാനം കുറക്കണമെന്നും വാടക അഡ്വാൻസ് ആറുമാസം എന്നത് മൂന്നുമാസമായി കുറക്കണമെന്നും വ്യാപാരികൾ ആവശ്യപെട്ടു. വിഷയം കൗൺസിലിൽ ചർച്ചക്ക് വന്നപ്പോൾ പഴയ വ്യാപാരികളുടെ ഡെപ്പോസിറ്റ് തുക 50 ശതമാനം കുറക്കണമെന്നും വാടക അഡ്വാൻസ് ആറുമാസം എന്നത് മൂന്നുമാസമായി കുറക്കണമെന്നും അംഗീകരിച്ചു. എന്നാൽ, വടക കുറക്കണമെന്ന തീരുമാനത്തോട് ഭൂരിപക്ഷ അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി. ഉയർന്ന വാടക കാരണം നഗരസഭയിലെ ഭൂരിഭാഗം കെട്ടിടമുറികളും ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ഒഴിവാക്കാൻ വാടക കുറക്കുകയോ അല്ലെങ്കിൽ നിശ്ചിതപരിധിയിൽ വാടക കൂട്ടാൻ പാടില്ലെന്നും സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയൻ വാദിച്ചു. ഇതിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രംഗത്തുവന്നു. നഗരസഭക്ക് കീഴിലുള്ള ഒരു കടമുറിയും ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ മറുപടിനൽകി. ഒരു കാരണവശാലും വാടകകുറക്കാൻ പാടില്ലെന്നും നിലവിലെ നിയമം അനുസരിച്ച് രണ്ടുവർഷം കൂടുേമ്പാൾ വാടക കൂട്ടണമെന്നും കൗൺസിലർ ഹണിമോൾ പറഞ്ഞു. ഇതിനെ പ്രതിപക്ഷ അംഗങ്ങളും പിന്തുണച്ചു. രൂക്ഷമായ വാദത്തിനൊടുവിൽ വാടകകുറക്കേണ്ടെന്ന് തീരുമാനിച്ചു. ചർച്ചയിൽ പാർലമ​െൻററി പാർട്ടി ലീഡർ എ.കെ. ഹഫീസ്, ബി. ഷൈലജ, എൻ. മോഹനൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.