ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തക്കല: ഗള്‍ഫില്‍ പോകുന്ന സഹോദരനെ യാത്രയാക്കാന്‍ ഇരണിയല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെ ബൈക്ക് അപകടത്തിൽപെട്ട് തക്കല സ്വദേശി അഹമ്മദലി എന്ന ഇക്ബാൽ (45) മരിച്ചു. സഹോദരന്‍ മുഹമ്മദിനൊപ്പം സഞ്ചരിക്കവെ ബൈക്ക് കീഴകല്‍ക്കുറിച്ചിയില്‍െവച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പത്മനാഭപുരം സര്‍ക്കാര്‍ ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. തക്കല പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.