കുട്ടികൾ ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടാൽ ഉത്തരവാദിത്തം രക്ഷാകർത്താക്കളേക്കാൾ അധ്യാപകർക്ക്​ ^ഋഷിരാജ് സിങ്​

കുട്ടികൾ ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടാൽ ഉത്തരവാദിത്തം രക്ഷാകർത്താക്കളേക്കാൾ അധ്യാപകർക്ക് -ഋഷിരാജ് സിങ് കൊല്ലം: കുട്ടികൾ ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടാൽ അതി​െൻറ ഉത്തരവാദിത്തം രക്ഷാകർത്താക്കളേക്കാൾ അധ്യാപകർക്കാണെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. എക്സൈസ് വകുപ്പ് സ്കൂളുകളിൽ നടത്തുന്ന ബോധവത്കരണ പരിപാടിയായ ലഹരിമുക്ത കേരളം കാമ്പയി​െൻറ ഭാഗമായി കൊല്ലം സ​െൻറ് ജോസഫ് എച്ച്.എസ്.എസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂട്ടത്തോടെ ലഹരിയിലേക്ക് വഴുതിവീഴുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. എല്ലാ രക്ഷാകർത്താക്കളും തങ്ങളുടെ മക്കൾ ഒരു തെറ്റിലേക്കും വഴുതിവീഴില്ലെന്നാണ് വിശ്വസിക്കുന്നത്. ഇതിൽ അവരെ കുറ്റംപറയാനാകില്ല. ഒരുദിവസത്തിലെ നിർണായക സമയങ്ങളിൽ കുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ചെലവഴിക്കുന്നത്. ഓരോദിവസവും വിദ്യാർഥികളിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് കഴിയണം. ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർഥികൾ പഠനത്തിൽ വളരെവേഗം പിന്നോട്ടുപോകും. സഹപാഠികൾക്കും ഇക്കാര്യം തിരിച്ചറിയാൻ കഴിയണം. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും ഋഷിരാജ് സിങ് മറുപടി നൽകി. എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ. സുരേഷ് ബാബു, സർക്കിൾ ഇൻസ്പെക്ടർ വി. രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ റൂബി തോമസ്, പി.ടി.എ പ്രസിഡൻറ് രാജേഷ് നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.