തിരുവനന്തപുരം: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേരളം ഒരുമിച്ചുനിന്ന് പോരാടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു മാസത്തെ സഹകരണ സംരക്ഷണ പ്രചാരണം കഴിയുമ്പോള്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപം 1.20 ലക്ഷം കോടിയില്‍നിന്ന് 1.50 കോടിയാക്കി ഉയര്‍ത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലാ സംരക്ഷണ പ്രചാരണത്തിന്‍െറ ഭാഗമായുള്ള ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം 13 ജില്ല സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തിയിട്ട് കള്ളപ്പണത്തിന്‍െറ ഒരു തെളിവും കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്നാണ് നബാര്‍ഡ് സി.ജി.എം തന്നോട് പറഞ്ഞത്.ഡിസംബര്‍ 18 ലെ സഹകരണ സംരക്ഷണ ദിനത്തിലെ ഭവന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയും ആര്‍.ബി.ഐയും ബി.ജെ.പിയും സഹകരണ പ്രസ്ഥാനത്തോട് കാണിക്കുന്ന വിവേചനത്തെ കുറിച്ച് വിശദീകരിക്കണം. കുടിശ്ശിക നിവാരണവും ഈ സന്ദര്‍ഭത്തില്‍ നടത്തണം. ജപ്തി നടപടികളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല. ഒരു മാസംകൊണ്ട് 1000 കോടിയുടെ വരുമാന നഷ്ടമാണ് കേരളത്തിന് ഉണ്ടായത്. നോട്ട് ലഭ്യതയില്ലായ്മമൂലം ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ തൊഴില്‍രഹിതരായി. കൃഷി ഇറക്കേണ്ട സമയമായിട്ടും അതിനു കഴിയുന്നില്ല. കൃഷിക്കാരെ സഹായിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും കഴിയുന്നില്ല. ലോകത്തിനുതന്നെ മാതൃകയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. ഇതു മറച്ചുവെച്ചാണ് കള്ളപ്രചാരണം നടത്തുന്നത്. ഏത് ബാങ്കും പരിശോധിക്കാന്‍ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിട്ടും അവര്‍ ആ വെല്ലുവിളി സ്വീകരിക്കാന്‍ തയാറാവുന്നില്ല. സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡം പാലിക്കാന്‍ തയാറാവുന്നില്ളെന്ന് ബി.ജെ.പി ആക്ഷേപിക്കുമ്പോള്‍, 13 ന്യൂജനറേഷന്‍ വാണിജ്യ ബാങ്കുകള്‍ക്ക് ഇത് ലംഘിച്ചതിന് 27 കോടി ആര്‍.ബി.ഐ പിഴ വിധിച്ചുവെന്നത് മറച്ചുവെക്കുന്നു. ന്യൂജനറേഷന്‍ ബാങ്കുകള്‍ നോട്ട് അസാധുവാക്കിയ ശേഷം കേരളത്തില്‍നിന്ന് ഏതാനും കോടി കൊണ്ടുപോയെന്നാണ് ചെറിയ പരിശോധനയില്‍ തെളിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റ് ഇ. ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. വി. ജോയി, കരകുളം കൃഷ്ണപിള്ള, എ. പ്രതാപചന്ദ്രന്‍, പ്രസന്നന്‍, എന്‍. ചക്രപാണി, എസ്.എസ്. രാജലാല്‍, ശ്രീകണ്ഠന്‍ നായര്‍, വി. സോമന്‍കുട്ടി, വി. നാരായണന്‍ നായര്‍, ഇ.ജി. മോഹനന്‍, എം.പി. സാജു തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.