നഗരൂര്‍: നഗരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ വിവിധപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. പ്രധാന കവലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളാണ് പലപ്പോഴും തെരുവുനായ്ക്കളുടെ ഇരകളാകുന്നത്. മേഖലയിലെ നിരവധി വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കൂട്ടമായത്തെുന്ന നായ്ക്കള്‍ കടിച്ചുകൊല്ലുന്നുണ്ട്. പഞ്ചായത്തിലെ വലിയകാട്, മുണ്ടയില്‍കോണം, തേക്കിന്‍കാട്, ചന്തവിള, നഗരൂര്‍ കവല, ആല്‍ത്തറമൂട്, നെടുമ്പറമ്പ്, ചെമ്മരത്തുമുക്ക്, കേശവപുരം ആശുപത്രി പരിസരം അടക്കം നായ്ക്കൂട്ടങ്ങളുടെ പിടിയിലാണ്. ഇരുചക്രവാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയുമൊക്കെ മുന്നിലേക്ക് എടുത്തുചാടി ആക്രമണം നടത്തുക പതിവാണ്. വിദ്യാലയങ്ങള്‍, പാരലല്‍ കോളജുകള്‍, മദ്റസകള്‍ എന്നിവിടങ്ങളിലേക്ക് അതിരാവിലെ പോകുന്ന വിദ്യാര്‍ഥികള്‍ ഏറെ ഭീതിയോടെയാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി വീടുകളിലെ കോഴികള്‍, ആടുകള്‍ എന്നിവക്ക് കടിയേറ്റു. തെരുവുനായ്ക്കളെ കണ്ട് പേടിച്ചോടുന്ന കുട്ടികള്‍ മറിഞ്ഞുവീണ് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. പ്രദേശത്തെ അനധികൃത പൗള്‍ട്രി ഫാമുകളില്‍നിന്നും ഇറച്ചിക്കടകളില്‍നിന്നുമൊക്കെ റോഡില്‍ തള്ളുന്ന മാംസാവശിഷ്ടങ്ങള്‍ അടക്കമുള്ളവയാണ് നായ്ക്കള്‍ ഭക്ഷണമാക്കുന്നത്. രാത്രികാലങ്ങളില്‍ അന്യദേശങ്ങളില്‍ നിന്നുപോലും വാഹനങ്ങളില്‍ കൊണ്ടുവരുന്ന അറവുമാലിന്യവും കോഴിയിറച്ചി അവശിഷ്ടങ്ങളും റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വലിച്ചെറിയുന്നതും പതിവാണത്രെ. മാലിന്യനിക്ഷേപം തടയാനായാല്‍ നായ്ക്കളുടെ ശല്യം ഒരു പരിധിവരെ കുറയ്ക്കാനാവുമെന്നും പൊലീസിന്‍െറയും പഞ്ചായത്തിന്‍െറയും അടിയന്തരശ്രദ്ധ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.