പച്ചക്കറി സ്വയംപര്യാപ്തത പാളുന്നു

വള്ളക്കടവ്: പച്ചക്കറി ഉല്‍പാദനത്തിലെ പ്രാദേശിക സ്വയംപര്യാപ്തക്ക് കാലിടറുന്നു. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന പച്ചക്കറികളില്‍ വിഷാംശം കൂടുതലാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്നാണ് സംസ്ഥാനത്ത് പച്ചക്കറി സ്വയംപര്യാപതക്ക് ശ്രമം തുടങ്ങിയത്. ഇതോടെ അയല്‍നാടുകളില്‍നിന്ന് പച്ചക്കറിയുടെ വരവും കുറഞ്ഞിരുന്നു. എന്നാല്‍, ആവശ്യത്തിനുള്ള പച്ചക്കറി ഇപ്പോള്‍ ലഭിക്കാതെവന്നതോടെയാണ് വീണ്ടും വില ഉയരുന്നത്. അന്യസംസ്ഥാന പച്ചക്കറി ലോബി പച്ചക്കറിമേഖലയില്‍ പിടിമുറുക്കാനും തുടങ്ങി. കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ഉണ്ടായിരുന്ന വിലയില്‍നിന്ന് ഇരട്ടിയായി പച്ചക്കറിസാധനങ്ങളുടെ വില ഉയര്‍ന്നു. തൊണ്ടന്‍ മുളക് 30ല്‍നിന്ന് 60ആയി. കത്തിരിക്ക15ല്‍ നിന്ന് 30ലേക്കും, ബീന്‍സ്, കാരറ്റ് എന്നിവ 30ല്‍നിന്ന് 60ലും എത്തി. വഴുതനങ്ങ -40, പടവലം -20, വെള്ളരി -25, വെണ്ടക്ക-40, അമരക്ക -30, ചേമ്പ് -80, ഇഞ്ചി -80 എന്നിങ്ങനെയാണ് വില. സവാളക്കും ഉള്ളിക്കും 60 ഉം ഉരുളക്കിഴങ്ങിന് 30ഉം ആയി ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.